ഐഡഹോ യൂണിവേഴ്‌സിറ്റിയില്‍ നാലു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തിന് പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തെന്നു പോലീസ് കോടതിയില്‍. വിദ്യാര്‍ഥികളെ കുത്തിക്കൊല്ലാന്‍ പ്രതി ബ്രയാന്‍ കൊബെര്‍ഗര്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും കൈത്തോക്കും ഒഴിഞ്ഞ തിരകളും ഇവയൊക്കെ കണ്ടെടുത്തു എന്ന് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കറുത്ത മുഖാവരണവും കൈയുറകളും കണ്ടെടുത്തു. കാറും കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തുവെന്നാണ് പോലീസ് കോടതിയില്‍ അവകാശപ്പെട്ടത്.

കഴിഞ്ഞ നവംബര്‍ 13നാണു കയ്‌ലി ഗോണ്‍സാല്‍വസ് (21), മാഡിസണ്‍ മോഗന്‍ (21), ഇതാന്‍ ചാപ്പിന്‍ (20), സന കെര്‍നോഡ്ല്‍ (20) എന്നിവരെ അവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിമിനല്‍ നിയമം പഠിക്കുന്ന കൊബെര്‍ഗറെ പോലീസ് അറസ്റ്റ് ചെയ്തത് നീണ്ട അന്വേഷണത്തിനു ശേഷമാണ്. കൊബെര്‍ഗര്‍ കൊല നടത്തുന്നതിനു മുന്‍പ് ഇരകളെ നീണ്ട ദിവസങ്ങള്‍ പിന്തുടര്‍ന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാലു കൊലക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട അയാള്‍ ഇനി കോടതിയില്‍ ഹാജരാവേണ്ടത് ജൂണ്‍ 26നാണ്. പ്രതിക്കെതിരെ ഡി എന്‍ എ തെളിവുകള്‍ ഉണ്ടെന്നു പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here