പി പി ചെറിയാന്‍

ഡാളസ്: ഡാളസിലെ റോഡരികില്‍ നായയെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. നായയെ ഉപേക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോയില്‍ കണ്ട വ്യക്തി 41 കാരനായ ഒരാളാണ്. മാര്‍ച്ച് 11 ന് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു. മാര്‍ച്ച് എട്ടിന് വൈകീട്ട് ആറുമണിക്ക് ശേഷമാണ് നായയെ ഉപേക്ഷിച്ചത്.

ടീഗാര്‍ഡന് റോഡിലെ 9000 ബ്ലോക്കിലെ വീഡിയോയില്‍ സംഭവം പകര്‍ത്തിയിരുന്നു. വെള്ള എസ്യുവിയില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി ഒരു നായയെ എസ്യുവിയില്‍ നിന്ന് പുറത്തെടുത്ത് അവിടെ ഉപേക്ഷിച്ച് ഓടിച്ചു പോകുന്നതായാണ് അതില്‍ കാണിക്കുന്നത്. ഈ കേസിലെ പ്രതി റാമിറോ സുനിഗയെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. കന്നുകാലികളല്ലാത്ത മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത ഇയാളെ ഡാലസ് കൗണ്ടി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നായ ഇപ്പോള്‍ ഡാലസ് ആനിമല്‍ സര്‍വീസസിന്റെ കസ്റ്റഡിയിലാണ്. മൃഗത്തെ ഉപേക്ഷിക്കുന്നത് മൃഗ ക്രൂരതയായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ $ 4,000 വരെ പിഴയും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here