10,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നു ഉടന്‍ തന്നെ പ്രഖ്യാപിച്ച് മെറ്റാ സ്ഥാപകനും സി ഇ ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. നിയമനത്തിന് ഉദ്ദേശിച്ചിരുന്ന 5,000 പേരെ നിയമിക്കേണ്ട എന്നും തീരുമാനമുണ്ട്. വരും മാസങ്ങളില്‍ പല ഘട്ടങ്ങളിലായാവും ജീവനക്കാരെ പിരിച്ചു വിടുക. യുഎസ് എസ് ഇ സിയില്‍ മെറ്റാ എഴുതിക്കൊടുത്തതു ഈ വര്‍ഷം $3 ബില്യണ്‍ ചെലവുകള്‍ കുറയും എന്നാണ്. കമ്പനിയുടെ കാര്യക്ഷമതയോടെ വര്‍ഷമാണ് ഇതെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥാപനത്തിന്റെ ഭദ്രത മെച്ചപ്പെടുത്താന്‍ പുനഃസംഘടനാ പദ്ധതികള്‍ വരുന്ന രണ്ടു മാസത്തിനിടെ പ്രഖ്യാപിക്കും. മുന്‍ഗണന ക്രമത്തില്‍ താഴെ നില്‍ക്കുന്ന പദ്ധതികള്‍ റദ്ദാക്കും. പുതിയ നിയമനങ്ങള്‍ പരിമിതപ്പെടുത്തും. സാങ്കേതിക വിഭാഗങ്ങളില്‍ ഏപ്രില്‍ ഒടുവിലും ബിസിനസ് വിഭാഗങ്ങളില്‍ മേയിലും പുനഃസംഘടനയും പിരിച്ചു വിടലും ഉണ്ടാവുമെന്നു സക്കര്‍ബര്‍ഗര്‍ പ്രസ്താവനയില്‍ പറഞ്ഞു. നാലു മാസം മുന്‍പാണ് സക്കര്‍ബര്‍ഗര്‍ 11,000 ജീവനക്കാരെ ലെ-ഓഫ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here