ന്യൂഡല്‍ഹി: ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ടിടിഇയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സഹാറന്‍പുരിലെ ടിടി മുന്ന കുമാറിനെതിരെയാണ് നടപടി.
മാര്‍ച്ച് 13ന് രാത്രി അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്‌സ്പ്രസിലാണ് സംഭവം. സംഭവ സമയം ഇയാള്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം.

അകാല്‍ താഖ്ത് എക്‌സ്പ്രസില്‍ എ1 കോച്ചില്‍ യുവതി ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം സഞ്ചരിക്കവെയാണ് സംഭവം. ഇരുവരും അമൃത്സറില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. അര്‍ധരാത്രി ടിടി മദ്യപിച്ച് ഇവരുടെ കോച്ചിലേക്കെത്തി സ്ത്രീയുടെ തലയിലേക്ക് മൂത്രം ഒഴിക്കുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ചതിന് പിന്നാലെ മറ്റു യാത്രക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് റെയിവെ പൊലീസിന് ഇയാളെ കൈമാറി. ഐപിസി സെക്ഷന്‍ 352 (ആക്രമണം), 354, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here