മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്. ഇതിലൂടെ നൂറ് കോടി രൂപ സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു.

2023-24 വര്‍ഷത്തെ സാമ്പത്തിക് ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 1500 ബസുകള്‍ ഡീസല്‍ ബസുകളാക്കി മാറ്റും. ആയിരം കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി നല്‍കും. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 40,000 ഡെസ്‌കുകളും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here