Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്ക1.5 ദശലക്ഷത്തിലധികം ഫോർഡ് വാഹനങ്ങൾ  തിരിച്ചുവിളിച്ചു

1.5 ദശലക്ഷത്തിലധികം ഫോർഡ് വാഹനങ്ങൾ  തിരിച്ചുവിളിച്ചു

-

പി. പി. ചെറിയാൻ

ഡെട്രോയിറ്റ്: ബ്രേക്കുകളുടെയും വിൻഡ്‌ഷീൽഡ് വൈപ്പറുകളുടെയും പ്രശ്‌നങ്ങളെ തുടർന്ന് 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചു വിളിച്ചു.ചോർന്നൊലിക്കുന്ന ബ്രേക്ക് ഹോസുകളും പെട്ടെന്ന് പൊട്ടിപോകുന്ന വിൻഡ്‌ഷീൽഡ് വൈപ്പറൂമാണ്  യുഎസിൽ 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നതിനുള്ള കാരണമായി ചൂണ്ടുകാണിക്കപ്പെടുന്നത് .ഫ്രണ്ട് ബ്രേക്ക് ഹോസുകൾ പൊട്ടി ബ്രേക്ക് ഫ്ലൂയിഡ് ചോരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ റെഗുലേറ്റർമാർ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത രേഖകളിൽ കമ്പനി പറയുന്നു
 
 2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഎക്സ് മിഡ്സൈസ് കാറുകൾ എന്നിവ ഉൾപ്പെടുന്ന 1.3 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരുന്നത് .തിരിച്ചുവിളിച്ചതിൽ 2021 മുതൽ 222,000 F-150 പിക്കപ്പുകളും  ഉൾപ്പെടുന്നു
 
ഡീലർമാർ ഹോസുകൾ മാറ്റിസ്ഥാപിക്കും. ഏപ്രിൽ 17 മുതൽ ഫോർഡ് ഉടമയുടെ അറിയിപ്പ് കത്തുകൾ മെയിൽ ചെയ്യും. മാറ്റിവെക്കേണ്ട ഭാഗങ്ങൾ ലഭ്യമാകുമ്പോൾ  രണ്ടാമത്തെ അറിയിപ്പ് ലഭിക്കും.

പ്രശ്‌നങ്ങൾ നേരിടുന്ന വാഹന  ഉടമകൾ അവരുടെ ഡീലറെ വിളിക്കണമെന്ന് ഫോർഡ് അറിയിച്ചിട്ടുണ്ട് അറ്റകുറ്റപ്പണികൾക്കായി ഇതിനകം ചില ഭാഗങ്ങൾ ലഭ്യമാണ്. ഏകദേശം 2% വാഹനങ്ങളിൽ മാത്രമേ ബ്രേക്ക് ഹോസ് ചോർച്ച ഉണ്ടാകൂ എന്ന് കമ്പനി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: