ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തിങ്കളാഴ്ച ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കിഷിദയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കിഷിദ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ജപ്പാന്റെ ഇന്തോ- പസഫിക് തന്ത്രത്തെക്കുറിച്ചും അതിന്റെ പുതിയ പ്രതിരോധ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കും.

 

ഇരു നേതാക്കളും പരസ്പര താല്‍പ്പര്യമുളള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം മാര്‍ച്ച് 10ന് പുറത്തിറക്കിയ ഔദ്വോഗിക പ്രസ്താവനയില്‍ പറഞ്ഞു. 2022 മാര്‍ച്ചില്‍ നടന്ന ഇന്ത്യയും ജപ്പാനും തമ്മിലുളള അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം, ന്യൂഡല്‍ഹിയും ടോക്കിയോയും യഥാക്രമം G20, G7 എന്നിവയുടെ പ്രസിഡന്‍സികള്‍ വഹിക്കുന്നതിനാല്‍ ഉഭയകക്ഷി തലത്തില്‍ ഏര്‍പ്പെടാനുളള സുപ്രധാന സമയമാണിത്.

 

പ്രതിരോധവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുളള പങ്കാളിത്തം വ്യാപിച്ചിരിക്കുന്നു. ഇന്ത്യയും ജപ്പാനും 2006 മുതല്‍ വാര്‍ഷിക ഉച്ചകോടികള്‍ നടത്തിവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here