Thursday, June 1, 2023
spot_img
Homeന്യൂസ്‌ഇന്ത്യഅമ്മയുടെ ഉദരത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; മെഡിക്കല്‍ മിറാക്കിളുമായി ദില്ലി എയിംസ്

അമ്മയുടെ ഉദരത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; മെഡിക്കല്‍ മിറാക്കിളുമായി ദില്ലി എയിംസ്

-

ദില്ലി: അമ്മയുടെ ഉദരത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോള്‍ സുരക്ഷിതമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരത്തെ മൂന്ന് തവണ യുവതിയുടെ ഗര്‍ഭമലസിയിരുന്നു. നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ കുഞ്ഞിന് ഹൃദയ പ്രശ്‌നമുണ്ടെന്ന് സ്‌കാനിങ്ങില്‍ വ്യക്തമായി. എന്നാല്‍ ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ ദമ്പതികള്‍ അനുകൂലിച്ചു. തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയ. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിദ?ഗ്ധര്‍, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. യുവതിയുടെ വയറിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തില്‍ സൂചിയെത്തിച്ച് ബലൂണ്‍ ഡൈലേഷന്‍ രീതിയില്‍ വാല്‍വിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ഏകദേശം ഒന്നര മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി. പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരുന്നുവെന്നും കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയം വാല്‍വ് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയ വിജയമായതിന് പിന്നാലെ, പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രം?ഗത്തെത്തി. 90 സെക്കന്‍ഡിനുള്ളില്‍ ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ മുന്തിരി വലിപ്പമുള്ള ഹൃദയത്തില്‍ വിജയകരമായ അപൂര്‍വ ശസ്ത്രക്രിയ നടത്തിയതിന് ദില്ലി എയിംസിലെ ഡോക്ടര്‍മാരെ അഭിനന്ദിക്കുകയാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: