പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു.

സഭ നടപടികള്‍ തുടര്‍ച്ചയായി സ്ഥാപിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഉപരാഷ്ട്രപതി നേരത്തെ വിളിച്ച രണ്ട് യോഗങ്ങളില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗഡ്‌ഗേ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സഭ സമ്മേളിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഭണപ്രതിപക്ഷ ഏറ്റുമുട്ടല്‍ ഉണ്ടായി.

മാപ്പ് പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. രാഹുല്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷവും ബഹളം വച്ചു. ഇതോടെ ഇരു സഭകളും രണ്ട് മണിവരെ പിരിഞ്ഞു.

കെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും അടിയന്തര പ്രമേയ നോട്ടീസുകള്‍ നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പരമര്‍ശത്തില്‍ ചട്ടലംഘനം ആരോപിച്ചു കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി തലവന്‍ ശരത് പവാര്‍ വിളിച്ച യോഗം വൈകിട്ട് ഡല്‍ഹിയില്‍ ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here