Monday, June 5, 2023
spot_img
Homeന്യൂസ്‌ഇന്ത്യറബർ കർഷകർക്ക്‌ സഹായമില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ; താങ്ങുവില പ്രഖ്യാപിക്കുന്ന 25 വിളകളുടെ കൂട്ടത്തിൽ...

റബർ കർഷകർക്ക്‌ സഹായമില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ; താങ്ങുവില പ്രഖ്യാപിക്കുന്ന 25 വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല

-

ന്യൂഡൽഹി: റബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷിക വിളകളുടെ കൂട്ടത്തിൽ റബർ ഉൾപ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് വിളകളെ എം.എസ്.പി പരിധിയിൽ ഉൾപ്പെടുത്തുന്നത്. റബറിനെ അതിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഉതകുന്ന കാർഷികവിളകൾക്ക്‌ മാത്രമേ എം.എസ്.പി ബാധകമാക്കാൻ കഴിയൂ എന്ന്‌ സി.പി.എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീമിന്‌ നൽകിയ മറുപടിയിൽ വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട്‌ റബറിന്‌ നൽകിവരുന്ന പൂർണ ഇറക്കുമതിതീരുവ ഇളവ്‌ ഏകപക്ഷീയമായി ഇന്ത്യക്ക്‌ പിൻവലിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. സ്വാഭാവിക റബറിന്‌ എം.എസ്.പി പ്രഖ്യാപിക്കണമെന്നും ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഉൾപ്പടെ ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട്‌ റബറിന്റെയും തീരുവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ കത്തിനുള്ള മറുപടിയിലാണ്‌ മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: