Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ

ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ

-

നവിൻ മാത്യു

ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് നടത്തപ്പെടുന്നു.

വേനൽക്കാലത്തിന്റെ വരവ് അനന്ദമാക്കുവാൻ മൗണ്ട് ഇവന്റ്സ് യുഎസ്എയും പ്രവാസി ചാനലിന്റെ ഡാളസ് റീജിയണും ചേർന്ന് ഒരുക്കുന്ന ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് കിക്കോഫ് കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് നൽകികൊണ്ട് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്
മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ് നിർവഹിച്ചു. ചടങ്ങിൽ സഹ വികാരി റവ.എബ്രഹാം തോമസ്, ഹ്യുസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സഹ വികാരി റവ. റോഷൻ വി. മാത്യു, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, പ്രവാസി ചാനൽ റിജിയണൽ ഡയറക്ടർ ഷാജി രാമപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2023 ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ www.mounteventsusa.com എന്ന വെബ്സൈറ്റിലൂടെയും തുടർന്ന് ലഭ്യമാണ്. കോവിഡ് മഹാമാരിയിൽ നിന്ന് മോചിതരായ ഡാളസിലെ മലയാളികൾക്ക് 2023 ലെ വേനൽക്കാലത്തിന്റെ വരവ് ആനന്ദമാക്കുവാൻ ഡാളസിൽ ഈ വർഷം ആദ്യം നടത്തപ്പെടുന്ന മെഗാ സംഗീത ഷോ ആണ് ഡാളസ് ഹൈ ഓൺ മ്യൂസിക്. സ്പോൺസർഷിപ്പ് ചെയ്യുവാൻ താല്പര്യപ്പെടുന്നവർ 972-261-4221 / 254-863-1017 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: