ഡൊണാള്‍ഡ് ട്രംപിനെതിരായ സ്റ്റോര്‍മി ഡാനിയല്‍സ് കേസ് കൈകാര്യം ചെയ്യുന്ന മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി ആല്‍വിന്‍ ബ്രാഗിനു വെള്ളിയാഴ്ച ലഭിച്ച കത്തില്‍ വധഭീഷണിയും കവറിനുള്ളില്‍ വെളുത്ത പൊടിയും ഉണ്ടായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രാഗിന്റെ തലയ്ക്കു മീതെ ബേസ്‌ബോള്‍ ബാറ്റ് ഉയര്‍ത്തിപ്പിടിച്ചു ട്രംപ് ഭീഷണി മുഴക്കുന്ന ചിത്രം പുറത്തു വന്നതിന്റെ പിന്നാലെയാണിത്.

ആല്‍വിന്‍, നിന്നെ ഞാന്‍ കൊല്ലാന്‍ പോകുന്നു. എന്നാണ് കത്തിലെ ഉള്ളടക്കം. വെളുത്ത പൊടി എന്താണെന്നു വ്യക്തമായിട്ടില്ല. അപകട ഭീഷണി ഒന്നുമില്ലെന്നു ന്യൂ യോര്‍ക്ക് പോലീസ് നിര്‍ണയിച്ചതായി ബ്രാഗിന്റെ ഓഫിസ് അറിയിച്ചു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ കരിതേക്കാന്‍ ഇറങ്ങിയ നീലച്ചിത്ര നടിക്കു ട്രംപ് $130,000 നല്‍കിയെന്ന ആരോപണത്തിലാണ് ബ്രാഗ് കേസെടുത്തത്.

അതിന്റെ പേരില്‍ ചൊവാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് പ്രവചിച്ച ട്രംപ് അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അറസ്റ്റ് ഉണ്ടായില്ല, കാര്യമായ പ്രതിഷേധവും ഉണ്ടായില്ല. അപ്പോഴാണ് ട്രംപ് തന്റെ ട്രൂത് സോഷ്യല്‍ സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി മുഴക്കിയത്. രാജ്യത്തു മരണവും നശീകരണവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here