Monday, June 5, 2023
spot_img
Homeന്യൂസ്‌ഇന്ത്യരാഹുലിനെതിരായ നടപടി; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം ഇന്ന്

രാഹുലിനെതിരായ നടപടി; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം ഇന്ന്

-

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിനെതിരെ കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപക സത്യ​ഗ്രഹം നടത്തും. ഡൽഹിയിലെ രാജ്ഘട്ടിലാണ് സത്യ​ഗ്രഹമിരിക്കുക. രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന സത്യ​ഗ്രഹ സമരത്തിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, പ്രിയങ്ക ​ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യ​ഗ്രഹ സമരം നടക്കും. രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യതയിൽ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും ശക്തമാക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

 

കേരളത്തിൽ തിരുവനന്തപുരത്തെ ​ഗാന്ധി പാർക്കിലാണ് സത്യ​ഗ്രഹമിരിക്കുക. രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് സത്യ​ഗ്രഹം. ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും സത്യ​ഗ്രഹം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിം​ഗ് വി അടങ്ങുന്ന സമിതി ഇന്ന് യോ​ഗം ചേർന്നേക്കും. തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അ​ദാനിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതാണ് തനിക്കെതിരെയുളള നടപടികൾക്ക് കാരണമെന്ന് രാഹുൽ ​ഗാന്ധി ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല ​ഗാന്ധിയാണെന്നും മാധ്യമ പ്രവർത്തകരുടെ ചോ​ദ്യത്തിന് മറുപടി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: