യുഎസ്-വിസാ ഫീസില്‍ വെട്ടിപ്പു നടത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട എല്‍ടി ടെക്‌നോളജി സര്‍വീസസ് (എല്‍ ടി ടി എസ്) $9,928,000 പിഴയൊടുക്കാന്‍ സമ്മതിച്ചു. ന്യൂ ജേഴ്‌സിയിലെ എഡിസണില്‍ ഓഫിസുകള്‍ ഉള്ള ഇന്ത്യന്‍ കമ്പനി 2014 നും 2019 നും ഇടയില്‍ പണച്ചെലവ് കൂടുതലുളള എച്-1ബി വിസകള്‍ ഒഴിവാക്കി വില കുറഞ്ഞ ബി-1 വിസകള്‍ എടുത്തുവെന്നു സൗത്ത് കരളിന ഡി എ ഓഫിസ് പറഞ്ഞു. ചാള്‍സ്റ്റണില്‍ ഒരാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് കേസെടുത്തത്. ലാര്‍സണ്‍ ആന്‍ഡ് റ്യുബ്രോ സബ്‌സിഡിയറി സ്ഥാപനമായ എല്‍ ടി ടി എസ് യുഎസ് കമ്പനികള്‍ക്കു സേവനങ്ങള്‍ക്കു പുറമെ ജീവനക്കാരെയും നല്‍കുന്നു.

മിക്ക ജീവനക്കാരും വിദേശത്തു നിന്നുള്ളവരാണ്. അവര്‍ക്കു നിയമാനുസൃതം യുഎസില്‍ കഴിയാനുള്ള വിസ വേണം. ബി-1 വിസയില്‍ വരുന്നവര്‍ക്കു സാധാരണ യുഎസില്‍ ജോലി ചെയ്തു വേതനം വാങ്ങാന്‍ അനുമതിയില്ല. തട്ടിപ്പു നടന്ന 2014-2019 കാലത്തു ബി-1 വിസകള്‍ക്കു ഫീസ് $200 മുതല്‍ 300 വരെ ആയിരുന്നു. വിസകള്‍ക്കു പരിധി ഉണ്ടായിരുന്നില്ല. എച്-1 ബി വിസകള്‍ക്കു $4,000 മുതല്‍ $6,000 വരെ ആയിരുന്നു നിരക്ക്. വര്‍ഷം തോറും 65,000 എന്ന പരിധിയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here