Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കഅഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

-

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ  സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ  വാലി മലയാളീ അസോസിയേഷന്റെ മുൻ  പ്രസിഡന്റും,  റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ്  അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫൻ അനുശോചനം രേഖപ്പെടുത്തി. 

ഒരാഴ്ച മുമ്പാണ് സഹോദരപുത്രന്റെ വൈദികാഭിഷേകത്തിൽ പങ്കെടുക്കാൻ വേണ്ടി ആനിപോളിനോടൊപ്പം  നാട്ടിൽ പോയ  അവർ കഴിഞ്ഞ ദിവസങ്ങളിലും  ഫെയ്‌സ്ബൂക്കിലൂടെ ധാരളം പിക്ചറുകൾ  ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പെട്ടന്നുള്ള അസുഖത്തെ തുടർന്ന് എറണാകുളത്ത് മെഡിക്കൽ  ട്രസ്റ് ആശുപത്രിയിൽ  പ്രവേശിപ്പികയും അവിടെവെച്ചു അന്ത്യം സംഭവിക്കുകയും ആണ് ഉണ്ടായത്. മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ  നടത്തിക്കൊണ്ടിരിക്കുന്നു.

ഫൊക്കാനയുടെ ആദ്യകാലം മുതലേയുള്ള പ്രവർത്തകൻ ആണ് അഗസ്റ്റിൻ പോൾ, മിക്ക ഫൊക്കാന കൺവെൻഷനിലും അദ്ദേഹത്തിന്റെ നിറസാനിധ്യം നാം അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് . ആൽബനി കൺവെൻഷനിൽ മാഗസിന്റെ എഡിറ്റർ ആയും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ആനി പോളിന്റെ രാഷ്‌ടീയ ഉയർച്ചയിൽ മുഖ്യ  പങ്ക് വഹിച്ചത് അഗസ്റ്റിൻ പോൾ  ആണ്

ആനി പോൾ ഫൊക്കാനയുടെ  എക്സിക്യൂട്ടീവ്  കമ്മറ്റിയിലും  ട്രസ്റ്റീ ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയിലൂടെ വളർന്നു വന്നു അമേരിക്കൻ രാഷ്ട്രിയത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനി പോൾ.  മുന്ന് തവണ കൗണ്ടി ലെജിസ്ലേറ്റർ ആയും മേജോരിറ്റി ലെജിസ്ലേറ്റീവ്  വൈസ് ചെയർ  ആയും വിവിധ കമ്മറ്റികളിൽ  ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഈ  വിജയങ്ങളുടെ എല്ലാം പിന്നിലെ സൂത്രധാരൻ അഗസ്റ്റിൻ പോൾ  ആണ് എന്ന കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ നിര്യണം അമേരിക്കൻ മലയാളീ  സമൂഹത്തിന് തീരാ നഷ്ട്മാണെന്നു സെക്രട്ടറി ഡോ.  കല ഷാഹി അഭിപ്രയപെട്ടു.  

അമേരിക്കൻ മലയാളീ സമൂഹത്തിൽ ചിരിച്ച മുഖവുമായി കാണപ്പെടുന്ന അഗസ്റ്റിൻ പോളിന്റെ നിര്യാണം  അമേരിക്കൻ മലയാളീ സമൂഹത്തെ അകെ ദുഃഖത്തിൽ ആക്കിയതായി ട്രഷർ  ബിജു ജോൺ  അഭിപ്രായപ്പെട്ടു.  ഫൊക്കാന കുടുംബത്തിൽ  ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ അഭിപ്രയപ്പെട്ടു.

അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി  ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ  ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ്, കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ് എന്നിവർ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: