ഇന്ത്യൻ നേവിയിൽ ഉദ്യോ​ഗാർത്ഥികൾക്ക് അവസരം. ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷാ നടപടികൾ ഈ മാസം 29ന് സ്വീകരിച്ചുതുടങ്ങി. അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 14 ആണ്.

 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യുക്കേഷൻ ബ്രാഞ്ച്, ടെക്‌നിക്കൽ ബ്രാഞ്ച് എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
242 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 150 ഒഴിവുകൾ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനും 12 ഒഴിവുകൾ വിദ്യാഭ്യാസ ബ്രാഞ്ചിനും 80 ഒഴിവുകൾ ടെക്‌നിക്കൽ ബ്രാഞ്ചിനുമുള്ളതാണ്.

യോഗ്യതാ മാനദണ്ഡം: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ( 60 ശതമാനം മാർക്കോ അല്ലെങ്കിൽ തതുല്യമായ സിജിപിഎ) /
വിദേശ സർവകലാശാലയിൽ നിന്ന് തത്തുല്യമായ CGPA അല്ലെങ്കിൽ 60% മാർക്കോടെ എഞ്ചിനീയറിംഗിൽ ബിരുദം.

അപേക്ഷിക്കേണ്ട വിധം:
www.joinindiannavy.gov.in എന്ന ഇന്ത്യൻ നേവി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here