Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്കഫോമ അക്ഷരകേരളം ത്രൈമാസികയുടെ വിഷു-ഈസ്റ്റർ പതിപ്പ് വായനക്കാരിലേക്ക്

ഫോമ അക്ഷരകേരളം ത്രൈമാസികയുടെ വിഷു-ഈസ്റ്റർ പതിപ്പ് വായനക്കാരിലേക്ക്

-

ന്യൂ യോർക്ക്: ഫോമ അക്ഷരകേരളം ത്രൈമാസികയുടെ വിഷു-ഈസ്റ്റർ പതിപ്പ് വായനക്കാരിലേക്കെത്തുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ ഈ ത്രൈമാസിക കഥകളും കവിതകളും അഭിമുഖവും, യാത്രയും, ലേഖനങ്ങളുമായി ഒട്ടേറെ വായനകളാണ് അമേരിക്കൻ മലയാളിക്കുവേണ്ടി  ഒരുക്കിയിരിക്കുന്നത്.  

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും സാംസ്കാരിക സാംസ്കാരികപ്രവർത്തകനുമായ ശ്രീ കെ പി രാമനുണ്ണിയുമായി അക്ഷരകേരളം അസിസ്റ്റന്റ് എഡിറ്റർ പ്രിയ ഉണ്ണികൃഷ്ണൻ നടത്തിയ അഭിമുഖം, എഴുത്തുകാരനും സംവിധായകനും ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകനുമായ രാജ് നായർ,  മുഖ്യധാരാ എഴുത്തുകാരിൽ ശ്രദ്ധേയനായ ശ്രീകണ്ഠൻ കരിക്കകം എന്നിവരുടെ കഥകളും, മനോഹരമായ കവിതകളുമായി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുകുമാർ ചാലിഗദ്ദ, യുവധാരാ അവാർഡ് ജേതാവ് യഹിയാ മുഹമ്മദ്, പി സുരേഷ്, ഡോ. ഷീബ, അക്ബർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ കവിതാ പുരസ്‌കാര ജേതാവ് സൈഫുദ്ധീൻ ആദികടലായി എന്നിവരുടെ കവിതകളും ഈ ലക്കത്തിലുൾപ്പെടുന്നു.

പ്രസിദ്ധ എഴുത്തുകാരൻ ശ്രീ ആനന്ദിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനവുമായി യുവ നിരൂപകൻ അജീഷ് ജി ദത്തൻ, പുസ്തകപരിചയവുമായി സന്തോഷ് ഇലന്തൂർ തുടങ്ങീ നിരവധി എഴുത്തുകാർ അക്ഷരകേരളം മാസികയെ വായനാ സമ്പന്നമാക്കുന്നു. ആർട്ടിസ്റ്റ് ദേവപ്രകാശിന്റെ ഇല്ലസ്ട്രേഷൻ മാസികയെ മികവുറ്റതാക്കുന്നു

ചീഫ് എഡിറ്റർ തമ്പി ആന്റണി,   മാനേജിംഗ് എഡിറ്റർ  സൈജൻ കണിയൊടിക്കൽ, അസിസ്റ്റൻറ് എഡിറ്റർ  പ്രിയ ഉണ്ണികൃഷ്ണൻ, ഡോ. സുകുമാര്‍ കാനഡ, അനിത പണിക്കർ എന്നിവർ മാസികയുടെ കോപ്പി എഡിറ്റേഴ്സ്, കണ്ടന്റ് എഡിറ്റർ  ശ്രീ. സണ്ണി കല്ലൂപ്പാറ എന്നിവരാണ് അക്ഷരകേരളത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്,

സാഹിത്യകൗതുകികളായ അമേരിക്കൻ മലയാളികൾക്ക് അക്ഷരകേരളം ത്രൈമാസിക ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ലെന്ന് പ്രസിഡൻറ്  ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻറ് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു, 

അക്ഷരകേരളത്തിൽ കഥ, കവിത, ലേഖനങ്ങൾ, മറ്റ് കൃതികൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ തല്പര്യമുള്ളവർ fomaamagazine@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക്  അയക്കുക. ഫോമയുടെ വെബ്ബ്സൈറ്റിലും, മാഗ്സ്റ്ററിലും അക്ഷരകേരളം മാഗസിൻ ലഭ്യമാണ്.

ഏകോപനം : ജോസഫ് ഇടിക്കുള, ( പി ആർ ഓ, ഫോമാ ) 

വാർത്ത : സൈജൻ കണിയോടിക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: