
തിരുവല്ല: ദീര്‍ഘ വര്‍ഷം ന്യൂയോര്‍ക്കിലെ കോണി ഐലന്‍ഡില്‍ നഴ്‌സ് ആയി സേവനം അനുഷ്ഠിച്ച, കുറ്റൂര്‍ പെനിയേല്‍ വീട്ടില്‍ പാസ്റ്റര്‍ പി. പി കുര്യന്റെ സഹധര്‍മണി സാറാമ്മ കുര്യന്റെ സംസ്‌കാരം മെയ് 13 ന് നടക്കും. സംസ്‌കാര ശുശ്രൂഷ മെയ് 13 ശനിയാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ ചെങ്ങന്നൂര്‍ കല്ലിശ്ശേരി BBC ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. തുടര്‍ന്ന് 12 മണിക്ക് ചെങ്ങന്നൂര്‍ ടൗണ്‍ COG സഭയുടെ സെമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും.
ന്യൂയോര്‍ക്കിലെ ക്രിസ്തീയ ആദ്ധ്യാത്മിക രംഗത്ത് വിവിധ നിലകളില്‍ നേതൃത്വം വഹിച്ച പരേത കേരളത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികായിരുന്നു. ലിന്‍സി ജോര്‍ജ്, നിസ്സി ഷാജന്‍ (അറ്‌ലാന്റ്) എന്നിവര്‍ മക്കളാണ്. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ അമേരിക്കന്‍ ഫെയ്ത്ത് അലയന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ, പാണ്ടനാട് തെക്കേത്തയ്യില്‍ ഷാജന്‍ അലക്‌സാണ്ടര്‍, അറ്ലാന്റ മരുമകനാണ്.
റോബിന്‍ ജോര്‍ജ് മറ്റൊരു മരുമകനാണ്. എസ്ഥേര്‍ ജോര്‍ജ്, എലീന ജോര്‍ജ്, നേഥന്‍ അലക്‌സാണ്ടര്‍ നിക്കോളസ് അലക്‌സാണ്ടര്‍ എന്നിവര്‍ കൊച്ചു മക്കളാണ്. പരേത പത്തനംതിട്ട ഉപ്പുകണ്ടത്തില്‍ പട്ടംതറ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്.