ല​ണ്ട​ൻ: ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ത​ല​വ​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ ശ്രീ​ച​ന്ദ് പ​ര​മാ​ന​ന്ദ് ഹി​ന്ദു​ജ(87) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ലെ വ​സ​തി​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി​യു​ട​മ​ക​ളാ​യ ഗോ​പി​ച​ന്ദ്, പ്ര​കാ​ശ്, അ​ശോ​ക് എ​ന്നി​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​നാ​യ ശ്രീ​ച​ന്ദ് ആ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ന്ന​ത്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പി​താ​വ് പി.​ഡി. ഹി​ന്ദു​ജ​യ്ക്കൊ​പ്പം 1950-ക​ൾ മു​ത​ൽ എ​സ്.​പി. ഹി​ന്ദു​ജ ക​മ്പ​നി‌‌​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ എ​സ്.​പി. ഹി​ന്ദു​ജ ബോ​ഫേ​ഴ്സ് ആ​യു​ധ അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യി​രു​ന്നു. 

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് ബോ​ഫോ​ഴ്സ് ക​മ്പ​നി​ക്ക് ക​രാ​ർ നേ​ടി ന​ൽ​കാ​നാ​യി 81 മി​ല്യ​ൺ സ്വീ​ഡി​ഷ് ക്രോ​ണ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു എ​സ്.​പി. ഹി​ന്ദു​ജ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം. ഈ ​കേ​സി​ൽ ഹി​ന്ദു​ജ​യെ പി​ന്നീ​ട് കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here