പി പി ചെറിയാൻ

മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി മുഖ്യ ആചാര്യനായി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശ്രീ പരമേശ്വരൻ തിരുമേനി, ശ്രീ വാസുദേവൻ തിരുമേനി എന്നിവർ സഹ ആചാര്യൻമാരായ പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. ചെണ്ടയും ക്ഷേത്രവാദ്യവും പല്ലാവൂർ ശ്രീധരൻ മാരരും പല്ലാവൂർ ശ്രീകുമാർ മാരാരും നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.

മെയ് 19-ആം തീയതി വൈകുന്നേരം 6:00 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും അഭിവൃദ്ധിക്കുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 25 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചുള്ള പ്രാസാദ ശുദ്ധി പൂജകൾ നടക്കും.

മെയ് 21 ഞായറാഴ്ച ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിന പൂജകൾ. 25 കലശ പൂജകൾ, ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ തുടങ്ങിയ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി നടക്കും.

മെയ് 28, ഞായറാഴ്ച ചന്ദനം നിറച്ചുകൊണ്ടുള്ള കലശം പൂജ ചെയ്ത ശേഷം തന്ത്രി ശ്രി ഗുരുവായൂരപ്പനു കളകാഭിഷേകം നടത്തും. മെയ് 21 ഞായറാഴ്ച വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തും. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു ആനപ്പുറത്ത് എഴുന്നള്ളിച്ചു പ്രദിക്ഷിണം നടതത്തും.

മെയ് 22 മുതൽ മെയ് 27 വരെയും, മെയ് 29-നും ഗുരുവായൂരപ്പന്റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കും. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി തുടങ്ങിയ ചടങ്ങുകളാണ് ഉദയാസ്തമന പൂജകളിലും നടക്കുന്നത്.

മേയ് 20-നു കഥകളിയും, മേയ് 21-നു ചാക്യാർകൂത്തും, മേയ് 19-21 തീയതികളിൽ ക്ഷേത്രവാദ്യമേളവും തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. മെയ് 28-നു കളഭം കഴിഞ്ഞാൽ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here