Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കഒബാമ മാപ്പു നൽകിയ ആൾട്ടൺ, വധശ്രമക്കേസിൽ വീണ്ടും ജയിലിൽ

ഒബാമ മാപ്പു നൽകിയ ആൾട്ടൺ, വധശ്രമക്കേസിൽ വീണ്ടും ജയിലിൽ

-

പി പി ചെറിയാൻ  

ഷിക്കാഗോ: 2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ മാപ്പു നൽകി ജയിൽ മോചിതനായ കൊക്കെയ്ൻ ഇടപാടുകാരൻ ആൾട്ടൺ മിൽസിനെ ഒരു സ്ത്രീയെ വെടിവച്ചതിന് ശേഷം വധശ്രമക്കേസിൽ വീണ്ടും  ജയിലിൽ  തിരിച്ചെത്തിയതായി റിപ്പോർട്ട് ചെയപ്പെട്ടു.

ഒബാമ ശിക്ഷയിൽ ഇളവ് വരുത്തിയ 1,927 കുറ്റവാളികളിൽ ഒരാളാണ് മിൽസ്, മറ്റൊരു 212 പേർക്ക് മാപ്പ് നൽകി. പ്രസിഡന്റ് മിൽസിന്റെ ജീവപര്യന്തം വെട്ടിക്കുറച്ചനാൽ അത് 2016 ഏപ്രിലിൽ അവസാനിച്ചിരുന്നു.
54-കാരനായ ആൾട്ടൺ മിൽസിനെ 1993-ൽ കൊക്കെയ്ൻ ഗൂഢാലോചനയുടെ ഭാഗമായി ഫെഡറൽ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലേക്ക് അയച്ചു.

അഞ്ച് ഗ്രാമിൽ താഴെയുള്ള ക്രാക്ക് കൊക്കെയ്‌നിന്റെ രണ്ട് മുൻകാല ശിക്ഷകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇത് പ്രോസിക്യൂട്ടർമാർക്ക് ശിക്ഷാ വർദ്ധന ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യാൻ കാരണമായി. തുടർന്ന് പരോളില്ലാതെ ജഡ്ജ് മിൽസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.

ശിക്ഷിക്കപ്പെട്ട കുറ്റവാളി 22 വർഷം ജയിലിൽ കഴിഞ്ഞതിനെത്തുടർന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ 2015 ൽ ശിക്ഷ കുറച്ചു. എന്നിട്ടും, എട്ട് വർഷത്തിന് ശേഷം, എക്‌സ്‌പ്രസ്‌വേ വെടിവെപ്പ് കേസിൽ ശേഷം മിൽസിന് വീണ്ടും മറ്റൊരു ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഇയാൾ ഇപ്പോൾ മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമങ്ങൾ നേരിടുന്നു, ഇപ്പോൾ കുക്ക് കൗണ്ടി ജയിലിൽ ബോണ്ടില്ലാതെ തടവിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: