
ബംഗളുരു: ബംഗളുരുവിൽ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. കനത്ത മഴയിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽപ്പെട്ട് . ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖ മരിച്ചു. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തിൽപ്പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ശക്തമാഴ മഴ പെയ്തത്. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. മല്ലേശ്വരം, തെക്കൻ ബംഗളുരു, ഉൾപ്പെടെയുള്ള ബംഗളുരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷമുണ്ടായത്.
മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗത തടസമുണ്ടായി. ശനിയാഴ്ച രാത്രിയില്‍ നഗരത്തില്‍ 33 മീ.മീ മഴ ലഭിച്ചിരുന്നു. മേയ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.