മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ് ) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തി വരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി. പെൻസിൽവാനിയ, ന്യൂ ജേഴ്സി,ന്യൂ യോർക്ക്, മെരിലാൻഡ് എന്നിവടങ്ങളിൽ നിന്നും 18 ഓളം ടീമിൽ പങ്കെടുത്ത ടൂർണമെന്റ് വൻവിജയമായി  നടത്താൻ  പറ്റിയതിന്റെ ചാരിതാർഥ്യത്തിൽ ആണ് മാപ്പ് ഭാരവാഹികൾ എന്ന്പ്രസിഡന്റ്  ശ്രീജിത്ത് കോമത്ത്,  ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ, ട്രെഷറർ കൊച്ചുമോൻവയലത്തു എന്നിവർ അറിയിച്ചു . ഈ വർഷം ആദ്യമായി വനിതകളുടെ മത്സരവും നടത്തി. ടൂർണമെന്റിന്ചുക്കാൻ പിടിച്ചത് സ്പോർട്സ് chairman ലിബിൻ പുന്നശ്ശേരി, സ്പോർട്സ് കോർഡിനേറ്റർ ജെയിംസ്ഡാനിയേൽ എന്നിവരാണ്. 

ഫിലാഡൽഫിയയിലെ സ്പോർട്സ് പ്രേമികളുടെ വലിയ സാന്നിധ്യവും മികച്ച മത്സരങ്ങളും കൊണ്ട് ശ്രേദ്ധെയആയിരുന്നു ടൂർണമെന്റ്. Fomaa, Fokana, കലാ, wmc ,എന്നീ സംഘടനകളിലെ നേതാക്കളുടെ സാന്നിധ്യംമത്സരങ്ങൾക്ക് മികവേകി. ഫൊക്കാന, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ലീഡർ ശ്രീമതി ലീല മാരേട്ട് ആണ് ടൂർണമെന്റ് ഉൽഘടനംനിർവഹിച്ചത്. ഫോമാ RVP ജോജോ കോട്ടൂർ, നാഷണൽ കമ്മിറ്റി മെമ്പർ ഷാലു പുന്നൂസ്, 

ഫൊക്കാനനേതാക്കളായ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി,ശ്രീകുമാർ ഉണ്ണിത്താൻ,കല പ്രീഡിഡന്റ് ഷാജിമിതതാനി, ഫോമാ മുൻ RVP ബൈജു വര്ഗീസ് എന്നിവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു. മാപ്പിന്റെ BOT ,കമ്മിറ്റി മെംബേർസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

വാർത്ത: സന്തോഷ് എബ്രഹാം 

LEAVE A REPLY

Please enter your comment!
Please enter your name here