പി  പി ചെറിയാൻ

ഡാളസ്: ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തന്നെ യസ്സസ് ഉയർത്തി പ്രോസ്പർ ഹൈ സ്കൂൾ വലിഡിക്ടോറിയനായി ഈതെൻ ബിനോയ് തിരഞ്ഞെടുക്കപ്പെട്ടു. പഠന മികവിനോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനം, സംഘടനാ പ്രവർത്തനം തുടങ്ങി എല്ലാ മേഖലയിലും ഉന്നത നിലവാരം കാഴ്ച വെച്ച് എണ്ണൂറിലധികം കുട്ടികളെ പിന്തള്ളിയാണ് ഈതെൻ ഒന്നാമത് എത്തിയത്. ഒരു നല്ല സംഘാടകൻ, പ്രഭാഷക കലയിൽ താല്പര്യം, സാമൂഹ്യ സേവനം, വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയം ഒക്കെ ആണ് ഈതനെ മുന്നിലെത്തിച്ചത്.

മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനും കമ്പ്യൂട്ടർ എൻജിനീയറും സംരഭകനുമായ ബിനോയ് ജോസിന്റെയും ഐ റ്റി ഓപ്പറേഷൻ മാനേജർ ധന്യ ജോസഫ് ബിനോയിയുടെയും മൂത്ത പുത്രനാണ് ഈതൻ. ഇളയ സഹോദരൻ സെബാസ്റ്റ്യൻ ബിനോയ്‌ ന്യൂറൊ സയൻസിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കരസ്ഥമാക്കി. മറ്റുള്ള കുട്ടികളെ പഠനത്തിൽ സഹായിക്കുന്നത്തിനായി “EthanBinoy 2453″എന്നൊരു യൂട്യൂബ് ചാനലും  www.Ethanbinoy.com എന്ന വെബ്സൈറ്റും ഈതന്റെതായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here