Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്ക'ഡെയിലി ഡിലൈറ് കെസ്റ്റര്‍ ലൈവ്'; ഗായകന്‍ കെസ്റ്ററും ടീമും അമേരിക്കയിലേക്ക്

‘ഡെയിലി ഡിലൈറ് കെസ്റ്റര്‍ ലൈവ്’; ഗായകന്‍ കെസ്റ്ററും ടീമും അമേരിക്കയിലേക്ക്

-

മലയാള ക്രിസ്തവ സംഗീതത്തിലെ ‘ഡിവൈന്‍ വോയിസ്’ എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുന്‍പിലേക്കു എത്തുന്നു. ‘ഡെയിലി ഡിലൈറ് കെസ്റ്റര്‍ ലൈവ്’ എന്ന നാമകരണം ചെയ്താണ് മെഗാ ഷോ 2023 സെപ്റ്റംബര്‍ എത്തുന്നത്. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്റര്‍ എത്തുന്നത്.

കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ശ്രേയ ജയദീപും സംഗീത പരിപാടിയുടെ കൂടെ എത്തുന്നു. ഇന്ന് കേരളത്തില്‍ മികച്ച ഡിവോഷനല്‍ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെയാണ്.

‘നിന്റെ സ്‌നേഹം എത്രയോ അവര്‍ണനീയം, ഇന്നോളം എന്നെ നടത്തി, നന്മ മാത്രമേ, അമ്മേ അമ്മേ തായേ, നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍, നിത്യ സ്‌നേഹത്താല്‍, എന്നേശുവെ എന്റെ നാഥനെ, എനിക്കായി കരുതുന്നവന്‍, ഇസ്രയേലിന്‍ നായകാ, എന്റെ മുഖം വാടിയാല്‍, കണ്ണുനീര്‍ താഴ്‌വരയില്‍, എന്റെ യേശു എനിക്ക് നല്ലവന്‍…’ എന്നീ ഗാനങ്ങളും സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന ‘അംബരമനവരതം, സര്‍വശക്തതാതനാം…’ തുടങ്ങിയ ഗാനങ്ങളുമൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477 ജോബി ജോര്‍ജ് 732 -470 -4647.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: