മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. കൊല്ലഗല്‍ – ടി നരസിപുര മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‌യുവി കാറുമാണ് കൂട്ടിയിടിച്ചത്. എസ്‌യുവി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഏറെ പ്രായാസപ്പെട്ടാണ് പോലീസും നാട്ടുകാരും ആളുകളെ പുറത്തെത്തിച്ചത്.

ബെല്ലാരിയിലെ സംഗനക്കല്‍ നിന്നുളള വിനോദസഞ്ചാരികളാണ് മരിച്ചത്. മൈസുരുവില്‍വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവര്‍. 13 പേരാണ് ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത്. ഇവരില്‍ പത്ത് പേരും മരിച്ചു, ആശുപത്രിയിലുളള മൂന്ന് പേരുടെ നില ഗുരുതരമാണ്. ചാമുണ്ഡി ഹില്‍സില്‍ പോയി തിരികെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പുരുഷന്‍മാര്‍, മൂന്ന് സ്ത്രീകള്‍, മൂന്ന് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here