ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ്. താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും സമരത്തിന് സൗകര്യമൊരുക്കി നല്‍കാമെന്ന ഡല്‍ഹി ഡിസിപി ട്വീറ്റ് ചെയ്തു.

അതേസമയം, താരങ്ങള്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിന്റെ ഡ്യുട്ടി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ പുനിയ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ സമാധാനപരമായി സമരം ചെയ്ത തങ്ങള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്തിയത് ചോദ്യം ചെയ്ത് താരങ്ങളും രംഗത്തെത്തി.

എല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഓരോ താരത്തേയും തടയാന്‍ 20-30 പോലീസുകാരണുള്ളത്. പിന്നെയെങ്ങനെയാണ് ഞങ്ങള്‍ കലാപമുണ്ടാക്കുന്നത്? ഞങ്ങളെ ഇവിടെ നിന്ന് മാറ്റരുതെന്ന മാത്രമാണ് പറയാന്‍ ശ്രമിച്ചത്. ആരും ഞങ്ങളെ കേള്‍ക്കുന്നില്ല, അതുകൊണ്ട് സമാധാനപരമായി മാര്‍ച്ച് നടത്താനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവര്‍ ഞങ്ങളെ ബലംപ്രയോഗിച്ച് ബസിനുള്ളിലേക്ക് വലിച്ചിഴച്ചു. അതില ഞങ്ങള്‍ക്ക് പരിക്കുണ്ട്. ഞങ്ങള്‍ കലാപമുണ്ടാക്കിയിട്ടില്ല, പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. ബാരിക്കേഡ് നീക്കാന്‍ പോലും ശ്രമിച്ചില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here