
നോര്‍ത്ത് കരളിന: തിങ്കളാഴ്ച മെമ്മോറിയല്‍ ഡേയില്‍ അപ്പെക്‌സ് ടൗണ്‍ഷിപ്പില്‍ വീടിനു സമീപത്തെ റോഡില്‍ ഇലക്ട്രിക് സൈക്കിളില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ പത്ത് വയസ്സുകാകരന്‍ മരിച്ചു. അയാന്‍ വാച്ചേരി എന്ന നാലാം ക്ലാസുകാരനാണ് മരണപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അയാനെ, ഡറം (Durham) കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.
റാലിയിലെ കോംബ്‌സ് മാഗ്‌നറ്റ് എലിമെന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അയാന്‍. സമീപത്തു താമസിക്കുന്ന സ്ത്രീ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടമുണ്ടായ ഉടനെ അയല്‍ക്കാര്‍ കുട്ടിക്ക് സിപിആര്‍ നല്‍കിയിരുന്നു. സ്ട്രീറ്റിലെ വേഗത പരിധി 25 മൈല്‍ ആണ്.