ഒരു തുള്ളി രക്തം കൊണ്ട് ഒരു നൂറു ടെസ്റ്റുകള്‍ നടത്താമെന്ന വ്യാജ അവകാശ വാദവുമായി നിരവധി നിക്ഷേപകരുടെ പണം തട്ടിച്ചെടുത്ത തെറാനോസ് കമ്പനി ഉടമ എലിസബത്ത് ഹോംസിന്റെ (39) 11 വര്‍ഷത്തെ തടവ് ശിക്ഷ ടെക്‌സസ് ജയിലില്‍ ചൊവാഴ്ച ആരംഭിച്ചു. അവരുടെ പങ്കാളിയും കാമുകനുമെന്നു കരുതപ്പെടുന്ന രമേശ് ബല്‍വാനി (57) നേരത്തെ ജയിലില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങിയിരുന്നു. സിലിക്കണ്‍ വാലിയില്‍ തട്ടിപ്പു സ്ഥാപനം നടത്തി.

ഒന്‍പത് ബില്യണ്‍ സമാഹരിച്ച ഹോംസ് മാധ്യമങ്ങള്‍ക്കു നേരെ ചിരിച്ചു കൊണ്ടാണ് ടെക്‌സസിലെ ബ്രയണിലുള്ള ഫെഡറല്‍ ജയിലിലിലേക്കു കയറിപ്പോയത്. മാതാപിതാക്കളായ ക്രിസ്റ്റിയന്‍ ഹോംസും നോയല്‍ ഹോംസും ഭര്‍ത്താവ് ബില്ലി ഇവന്‍സും അവരോടൊപ്പം എത്തിയിരുന്നു. ടെലിവിഷന്‍ താരം ജെന്‍ ഷാ, ജനുവരി 6 കലാപത്തിലെ പ്രതി ജെന്ന റയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട തടവ് മുറിയിലേക്കാണ് ഹോംസിനെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. വോള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടര്‍ ജോണ്‍ കരേരോ കമ്പനിയുടെ തട്ടിപ്പു പൊളിക്കുന്നതു വരെ നിരവധി പേര്‍ പണം നിക്ഷേപിച്ചു വഞ്ചിതരായിരുന്നു. മുപ്പതു വയസുള്ളപ്പോള്‍ ഹോംസിന്റെ ആസ്തി $4.5 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

2018ല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ചസ് കമ്മിഷന്‍ അവരെ പൂട്ടി. വ്യാജ അവകാശ വാദങ്ങള്‍ വഴി $700 മില്യണ്‍ തട്ടിയെടുത്തു എന്ന കുറ്റം ചുമത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹോംസിനെ 2022 ജനുവരിയില്‍ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി. അവസാന അപ്പീലും തള്ളിയ കോടതി മെയ് 30 നു ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവരോടു ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്കു ഹോംസും ബല്‍വാനിയും ചേര്‍ന്ന് $452 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയുണ്ട്. ബല്‍വാനി 12 വര്‍ഷം 11 മാസം ജയിലില്‍ കിടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here