യുഎസില്‍ ഒരു സംസ്ഥാന നിയമനിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കനായ കുമാര്‍ പി. ബര്‍വെ മെരിലാന്‍ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. റോക്ക്വില്‍ നിവാസിയായ അദ്ദേഹം അടുത്തയാഴ്ച സ്ഥാനമേല്‍ക്കും എന്നാണ് പ്രതീക്ഷ. കമ്മീഷണര്‍ പാട്രിസ് എം. ബുബര്‍ വിരമിക്കുന്ന ഒഴിവിലേക്കു ഗവര്‍ണര്‍ വെസ് മൂര്‍ കഴിഞ്ഞ മാസമാണ് ബര്‍വെയെ നിയമിച്ചത്. മെരിലാന്‍ഡ് നിയമസഭയിലെ മുതിര്‍ന്ന അംഗമായ ബര്‍വെ പരിസ്ഥിതി-ഗതാഗത രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നു ഗവര്‍ണര്‍ അന്നു പറഞ്ഞു.

1991 മുതല്‍ നിയമസഭയില്‍ നേതൃത്വ ചുമതലകള്‍ വഹിച്ചിട്ടുള്ള ബര്‍വെ പരിസ്ഥിതി രംഗത്തു പല ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു അക്കൗണ്ടിങ്ങില്‍ ബി എസ് എടുത്ത ബര്‍വെ 2017ല്‍ മികച്ച സാമാജികനുള്ള പുരസ്‌കാരം നേടി. ഇന്ത്യ എബ്രോഡിന്റെ ലൈഫ്‌ടൈം സര്‍വീസ് അവാര്‍ഡ് 2013 ല്‍ ലഭിച്ചു. മെരിലാന്‍ഡ് ടെക്ക് കൗണ്‌സിലിന്റെ ടെക്‌നോളജി അഡ്വക്കറ്റ് അവാര്‍ഡ് 2006, 2008, 2022 വര്‍ഷങ്ങളില്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here