ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐയുടെ വരവോടെ യുഎസില്‍ നാലായിരത്തോളം പേര്‍ക്കു മേയില്‍ ജോലി നഷ്ടപ്പെട്ടുവെന്നു റിപ്പോര്‍ട്ട്. തൊഴില്‍ വിപണി വിശകലനം ചെയ്യുന്ന ചലഞ്ചര്‍, ഗ്രേയ് ആന്‍ഡ് ക്രിസ്മസ് എന്ന സ്ഥാപനം പറയുന്നത് മേയില്‍ ജോലി നഷ്ടപ്പെട്ട 80,000 ത്തിലേറെ പേരില്‍ 3,900 പേര്‍ക്ക് എ ഐ മൂലമാണ് നഷ്ടമുണ്ടായതെന്നാണ്. എ ഐ വില്ലനാകുന്ന ആദ്യ റിപ്പോര്‍ട്ടാണിത്.

ജനുവരിക്കും മെയ് മാസത്തിനും ഇടയ്ക്കു 417,500 പേര്‍ക്കു ജോലി പോയി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചലഞ്ചര്‍ പറയുന്നത് ഭവന മേഖലയില്‍ 2009ലുണ്ടായ മാന്ദ്യത്തില്‍ 820,000 പേരെ പിരിച്ചു വിട്ടിരുന്നു എന്നാണ്. എ ഐ ഗവേഷണത്തില്‍ ഉണ്ടായ പുരോഗതിയുടെ വേഗതയും അതിനെ ആധാരമാക്കി ചാറ്റ്ജിപിടി പോലുള്ള ബോട്ടുകള്‍ അതിവേഗത്തില്‍ ഉപയോഗത്തിന് എത്തിയതും തൊഴില്‍ നഷ്ടത്തിനു കാരണമാവുമെന്നു ആശങ്ക ഉയര്‍ന്നിരുന്നു.

ലോകമൊട്ടാകെ 300 മില്യണ്‍ തൊഴിലവസരങ്ങള്‍ എ ഐ ഇല്ലാതാക്കുമെന്നു ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഈ വര്‍ഷം ആദ്യം പറയുകയുണ്ടായി. തൊഴില്‍ വിപണിയില്‍ വിപുലമായ തോതില്‍ തകര്‍ച്ച ഉണ്ടാവുമെന്നാണ് അവരുടെ പ്രവചനം. യുഎസിലും യുറോപ്പിലുമായി മൂന്നില്‍ രണ്ടു ജോലികള്‍ എ ഐ ഏറ്റെടുക്കും. മനുഷ്യന്റെ അസ്തിത്വത്തിനു തന്നെ എഐ ഭീഷണിയാവുന്നു എന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here