Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കവിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും

-

മില്‍വാക്കി: വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുന്നാള്‍ 2023 ജൂണ്‍ 18 ഞായറാഴ്ച്ച ഭക്തിപൂര്‍വ്വം കൊണ്ടാടും. തിരുന്നാള്‍ ദിനം രാവിലെ 10:45 ന് മില്‍വാക്കി ബ്ലൂമൗണ്ട് സെന്റ് തെരേസ് പള്ളിയില്‍ (9525 W Bluemound Rd, Milwaukee, WI 53226) നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. വിസ്‌കോണ്‍സിനിലെ സീറോ മലബാര്‍ വൈദീകര്‍ സഹകാര്‍മികരായിരിക്കും.

കുര്‍ബാന അനന്തരം ലദീഞ്, ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടത്തപ്പെടുന്ന കലാപരിപാടികളിലും സ്‌നേഹ വിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ നവീന്‍ പള്ളൂരാത്തില്‍, ട്രസ്റ്റിമാരായ ജെറിന്‍ ജോസഫ് ആലപ്പാടന്‍, ജെഫ്രി ജോണ്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിനോട് അനുബന്ധിച്ചു ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും നടത്തും. സി സി ഡി വിദ്യാര്‍ഥികളായ ജോയല്‍ ഡിക്രൂസ് തറപ്പില്‍, യോഹാന്‍ ജെറിന്‍ ആലപ്പാടന്‍, ഇവ അന്ന വര്‍ഗീസ് വടക്കേതില്‍, നോറ ജെറിള്‍ അമ്പഴത്തിങ്കല്‍ എന്നിവരാണ് ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ അര്‍ത്ഥികള്‍.

ചിക്കാഗോ രൂപതയുടെ ദ്വിതീയ മെത്രാനായി ഉയര്‍ത്തപ്പെട്ട ശേഷം ആദ്യമായി വിസ്‌കോണ്‍സിനില്‍ സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ പിതാവിന് വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ ഊഷ്മളമായ സ്വീകരണം നല്‍കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി തിരുനാള്‍ കമ്മറ്റി അംഗങ്ങളായ വിന്‍സെന്റ് സഖറിയാസ്, തോമസ് ഡിക്രൂസ്, സുജില്‍ ജോണ്‍, സി. സ്മിത പാറപ്പുറം സി എം സി, സ്റ്റീഫന്‍ പോളി, ദീപക് ബാബു, പോള്‍ കോലഞ്ചേരി, നയന ബിജോയ്, അല്‍ഫോന്‍സാ ജോണ് പോള്‍, ഷൈനി ജില്‍സണ്‍, ജോ വയലില്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: