രാജൂ തരകന്‍

ഡാളസ്: ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത് കണ്‍വന്‍ഷന്‍ ജൂണ്‍ 16,17,18 തീയതികളില്‍ ന്യുയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യാതിഥി പാസ്റ്റര്‍ ജേക്കബ് മാത്യു(ഹ്യുസ്റ്റന്‍) ആയിരിക്കും. ”യേശുക്രിസ്തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റിലുള്ള ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയില്‍ (150 Walker St,  Staten Island, NY 10302) വച്ചാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

ഓണ്‍ലൈനില്‍ കൂടിയും തത്സമയം കോണ്‍ഫറന്‍സ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങള്‍ക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റര്‍ ഡോ. ജോയ് പി ഉമ്മന്‍ നേതൃത്വം നല്‍കും.പാസ്റ്റര്‍ മാത്യു ശാമുവേല്‍(പ്രസിഡന്റ്), പാസ്റ്റര്‍ രാജന്‍ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യന്‍(സെക്രട്ടറി), ജേക്കബ് സഖറിയ(ട്രഷറാര്‍), ബ്ലെസ്സന്‍ മാത്യു(യൂത്ത് കോര്‍ഡിനേറ്റര്‍), മേരി മാത്യു(ലേഡീസ് കോര്‍ഡിനേറ്റര്‍)എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ഡോ. ജോയ് പി ഉമ്മന്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ പാസ്റ്റര്‍ തോമസ് എബ്രഹാമിന്റെ ചുമതലയില്‍ ന്യൂയോര്‍ക്കില്‍ പുരോഗമിക്കുന്നുണ്ട്. വ്യത്യസ്തമായ നിലയില്‍ കഴിഞ്ഞ 26 തവണകളായി നടത്തപ്പെടുന്ന ഈ ആത്മീയസംഗമം സഭകളുടെ വളര്‍ച്ചയ്ക്കും ആത്മീയ ഐക്യത്തിനും ഏറെ സഹായകമാണ്. ലോകമെമ്പാടും ക്രൈസ്തവസമൂഹം സമാനതകളില്ലാത്തെ പീഡനങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകാല്‍ ഇത്തരത്തിലുള്ള ആത്മീയ സംഗമങ്ങള്‍ സഭകളുടെ ആത്മീക ഉന്നമനത്തിന് ഏറെ സഹായിക്കുമെന്ന് പാസ്റ്റര്‍ മാത്യു ശാമുവല്‍ ആഹ്വാനം ചെയ്യുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here