Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കരണ്ടു ജയിലർമാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

രണ്ടു ജയിലർമാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

-

പി പി ചെറിയാൻ

ബോൺ ടെറെ(മിസോറി): 2000-ൽ ഒരു കുറ്റവാളിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു ജയിലർമാരെ ( ലിയോൺ എഗ്ലി, ജേസൺ ആക്ടൻ) വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മിസോറി തടവുകാരൻ 42 കാരനായ മൈക്കൽ ടിസിയസിന്റെ വധശിക്ഷ ചൊവ്വാഴ്ച്ച (ജൂൺ 6 )വൈകീട്ട് ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി. വധശിക്ഷ തടയാൻ ടിസിയസിന്റെ അഭിഭാഷകരുടെ അന്തിമ അപ്പീൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി നിരസിച്ചിരുന്നു.

സിരകളിലേക്ക്  മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത് , വൈകുന്നേരം 6:10 നു മരണം സ്ഥിരീകരിച്ചതായി  അധികൃതർ അറിയിച്ചു. അവസാനത്തെ രേഖാമൂലമുള്ള പ്രസ്താവനയിൽ, “ഒരു മികച്ച മനുഷ്യനാകാൻ” താൻ ആത്മാർത്ഥമായി  ശ്രമിച്ചതായി ടിഷ്യസ് പറഞ്ഞു, തന്റെ കുറ്റകൃത്യങ്ങളിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു.
ക്ഷമിക്കണം, ഞാൻ ശരിക്കും ഖേദിക്കുന്നു.

“റാൻഡോൾഫ് കൗണ്ടിയിലെ രണ്ട് ജയിൽ ഗാർഡുകളെ ക്രൂരമായി കൊലപ്പെടുത്തിയതിന് മിസൗറിയുടെ നീതിന്യായ സംവിധാനം മിസ്റ്റർ ടിഷ്യസിന്  ന്യായമായ ശിക്ഷ നൽകി,” ഗവർണർ മൈക്ക് പാർസൺ  ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഒരു ചെറിയ കൗണ്ടി ജയിൽ നടത്തിയ എനിക്ക് അവിടെ ജോലി ചെയ്യുന്നവരുടെ കഠിനാധ്വാനവും നിസ്വാർത്ഥതയും നേരിട്ട് അറിയാം. മറ്റൊരു കുറ്റവാളിയെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിനുള്ള  ശ്രമത്തിലാണ്  രണ്ട് ജയിലർമാർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊല്ലപ്പെടുമ്പോൾ ടിസിയസിന് 19 വയസ്സ് മാത്രമുള്ളതിനാൽ അദ്ദേഹത്തെ ഒഴിവാക്കണമെന്ന മറ്റൊരു വാദം സുപ്രീം കോടതി മുമ്പ് തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ  18 വയസ്സിന് താഴെയാണെങ്കിൽ വധശിക്ഷ നൽകരുതന്നാണ് 2005 ലെ സുപ്രീം കോടതി വിധി, എന്നാൽ കൊലപാതകം നടന്ന 19 വയസ്സിൽ പോലും, ടിഷ്യസിന്റെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ടിസിയസിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: