ഡല്‍ഹിയില്‍ നിന്നു സാന്‍ ഫ്രാന്‍സിസ്‌ക്കോയിലേക്കു പറക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയില്‍ ഇറക്കേണ്ടി വന്നതിനെ കുറിച്ച് യുഎസ് വിശദാംശങ്ങള്‍ തേടുന്നുണ്ടെന്നു വിദേശകാര്യ വകുപ്പിലെ ഇന്ത്യന്‍ അമേരിക്കന്‍ ഉപവക്താവ് വേദന്ത് പട്ടേല്‍ പറഞ്ഞു. എ ഐ173 ഫ്‌ലൈറ്റ് എന്‍ജിന്‍ തകരാറു മൂലം റഷ്യയിലെ മഗദാന്‍ നഗരത്തില്‍ ഇറക്കേണ്ടി വന്നുവെന്നാണ് എയര്‍ ഇന്ത്യ ബുധനാഴ്ച പറഞ്ഞത്. 216 യാത്രക്കാരും 16 ജീവനക്കാരും സുരക്ഷിതരായി വിമാനമിറങ്ങി. അവരെ സാന്‍ ഫ്രാന്‌സിസ്‌കോയിലേക്കു കൊണ്ടുവരാന്‍ മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം അയക്കുന്നുണ്ട്.

വിമാനത്തില്‍ എത്ര യുഎസ് പൗരന്മാര്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമായിട്ടില്ലെന്നു പട്ടേല്‍ പറഞ്ഞു. യുഎസിലേക്ക് വരുന്ന ഫ്‌ലൈറ്റില്‍ യുഎസ് പൗരന്മാര്‍ ഉണ്ടാവുന്നത് സ്വാഭാവികം. മുംബൈയില്‍ നിന്നുള്ള വിമാനം വൈകുന്നതും ആശങ്കയ്ക്കു കാരണമാണ്. എപ്പോഴാണ് വിമാനം എത്തുക എന്നു സ്ഥിരീകരിച്ചിട്ടില്ല. മഗദാനില്‍ പല യാത്രക്കാരും ഡോര്‍മിറ്ററികളിലാണ് കഴിയുന്നതെന്നു അവിടന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യയിലെ മഗദാനില് കുടുങ്ങിയ യാത്രക്കാരെ യു.എസിലെത്തിക്കാന്‍ പകരം വിമാനമയച്ച് എയര്‍ഇന്ത്യ.

എയര്‍ ഇന്ത്യയുടെ എഐ 173ഡി വിമാനത്തിലായിരിക്കും 232 പേരെ യു.എസിലെ സാന്‍ഫ്രാന്‍സിസ് കോയിലെത്തിക്കുക. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കണക്ഷന്‍ ഫ്‌ലൈറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ആവശ്യമാണെങ്കില്‍ അതും നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍ജിന്‍ തകരാര്‍ മൂലമാണ് ഡല്‍ഹിയില്‍ നിന്നും യു.എസിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയിലെ മഗദാന്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here