Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കപുകയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം; മുഖ്യമന്ത്രിയുടെ പരിപാടി ശനിയാഴ്ച

പുകയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം; മുഖ്യമന്ത്രിയുടെ പരിപാടി ശനിയാഴ്ച

-

ന്യൂയോർക്ക്: കാനഡയിലെ കാട്ടുതീയിൽനിന്നുള്ള പുകയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കാൻ അധികൃതർ നിർദേശം നൽകി. ന്യൂയോർക്ക് ഭരണകൂടം സൗജന്യ മാസ്ക് വിതരണവും തുടങ്ങി.

അതേസമയം, ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പുക പടരുന്നത് പരിപാടിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

ഇതിനിടെ, കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. പലസ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: