Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കരഹസ്യരേഖ നീക്കം ചെയ്യൽ, ട്രംപിനെതിരെയുള്ള കുറ്റാരോപണം; അപലപിച്ചു ഡിസാന്റിസ്

രഹസ്യരേഖ നീക്കം ചെയ്യൽ, ട്രംപിനെതിരെയുള്ള കുറ്റാരോപണം; അപലപിച്ചു ഡിസാന്റിസ്

-

പി പി ചെറിയാൻ

ഫ്ലോറിഡ: ട്രംപ്  വൈറ്റ് ഹൗസ് വിട്ട ശേഷം അതീവ രഹസ്യമായ ആണവ, പ്രതിരോധ രേഖകള്‍ നീക്കംചെയ്ത് ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്ന് ആരോപിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിനെതിരെസമർപ്പിച്ച കുറ്റപത്രത്തെ അപലപിച്ചു റോൺ ഡിസാന്റിസ്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ  നാമനിർദ്ദേശത്തിനായുള്ള മത്സരത്തിൽ ട്രംപിന്റെ മുഖ്യ എതിരാളിയായ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസാണ് അദ്ദേഹത്തിന്റെ എതിരാളിയുടെ കുറ്റപത്രത്തെ അപലപിച്ചു രംഗത്തെത്തിയിരിക്കുന്നത്  ഒരു മുൻ പ്രസിഡന്റ് ഫെഡറൽ ക്രിമിനൽ കുറ്റം നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു

“ഫെഡറൽ നിയമ നിർവ്വഹണം ആയുധവൽക്കരിക്കുന്നത് ഒരു സ്വതന്ത്ര സമൂഹം നേരിടുന്ന വലിയ ഭീഷണിയാണ് ,” ഡിസാന്റിസ്  ട്വീറ്റ് ചെയ്തു. “രാഷ്ട്രീയസ്വാധീനം ,ഉപയോഗിച്ചു  നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിന് ഞങ്ങൾ വർഷങ്ങളായി സാക്ഷ്യം വഹിക്കുന്നു. ഹിലരിയെക്കുറിച്ചോ ഹണ്ടറിനെക്കുറിച്ചോ അന്വേഷിച്ചു നടപടികൾ സ്വീകരിക്കാതിരിക്കുകയും ട്രംപിനെ പിന്തുടരുന്നതിൽ   ബൈഡൻ ഭരണകൂടം എന്തുകൊണ്ടാണ് ഇത്ര ശുഷ്കാന്തി കാണിക്കുന്നതെന്നും ഡിസാന്റിസ് ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: