ശ്രീകുമാർ ഉണ്ണിത്താൻ

വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ നാല്‌പതാമത്‌  വർഷം   കൊണ്ടാടുബോൾ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിക്കുന്നതായി “ഫൊക്കാന പൊന്നോണം” . ഫൊക്കാനയുടെ   ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും   സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം ഫൊക്കാനയുടെ ഐക്യത്തിന്റെ കാഹളം മുഴങ്ങുന്ന വേദിയായി മാറി .

മേരിലാൻഡ് വാൾട്ട് വിറ്റ്മാൻ  ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി  അപ്പുകുട്ടൻ നായർ വേഷമിട്ടു .  താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക്  തകര്‍പ്പന്‍ ചെണ്ടമേളമാണ് ഒരുങ്ങിയത്.  ചെണ്ടയുടെ മേളകൊഴുപ്പുകളോട്    ആർപ്പുവിളികളും , താലപ്പൊലിയേന്തിയ യുവതികളുടെ അകമ്പടിയോട് സ്കൂളിന്റെ പാതിഭാഗം വലംവെച്ച് ഘോഷയാത്ര ഹാളിനുള്ളില്‍ പ്രവേശിച്ചതോടെ ഉദ്ഘാടന സമ്മേളനമായി.ഓണാശംസകളുമായി പൂക്കളവും വിവിധ കലാരൂപങ്ങളും  ഏവരേയും വരവേറ്റു.

ഘോഷയാത്രയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ,   ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  ,  ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ്, പണിക്കർ , കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ , മുൻ പ്രസിഡന്റുമാരായ  പോൾ കറുകപ്പള്ളിൽ മാധവൻ നായർ , ജോർജി വർഗീസ്  ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സണ്ണി മാറ്റമന , ട്രസ്റ്റീ ബോർഡ് മെംബെർ സജിമോൻ ആന്റണി, റീജണൽ വൈസ് പ്രസിഡന്റുമാരായ രേവതി പിള്ള , ദേവസി പാലാട്ടി അപ്പുകുട്ടൻ പിള്ള , ജോൺസൻ തങ്കച്ചൻ   നാഷണൽ കമ്മിറ്റി മെംബേർസ്  ആയ ശ്രീകുമാർ ഉണ്ണിത്താൻ നിരീഷ് ഉമ്മൻ , അജു ഉമ്മൻ , അലക്സ് എബ്രഹാം , ഡോൺ തോമസ് , സിജു സെബാസ്റ്റ്യൻ , കൺവെൻഷൻ വൈസ് ചെയർ വിപിൻ രാജു, ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ് , അസോസിയേഷൻ പ്രസിഡന്റുമാരായ ബീന ടോമി (KCS) പ്രീതി സുധ (KAGW )അജിത് പോൾ (HRMA ) ലിനോസ്സ് ഇടശ്ശേരി , വിജോയ് പട്ടമാടി (കൈരളി ബാൾട്ടിമോർ )ജോസഫ് പോത്തൻ (NAM ) മധു നമ്പ്യാർ (KAGW മുൻ പ്രസിഡന്റ്  ) ലീല മാരേട്ട്   തുടങ്ങി നിരവധി പേർ   ഓണാഘോഷങ്ങൾക്കും നേതൃത്വം നല്‍കി.

സെക്രട്ടറി ഡോ. കല ഷഹി ഏവർക്കും സ്വാഗതം ആശംശിച്ചുകൊണ്ടു നടത്തിയ സ്വാഗത പ്രസംഗത്തിൽ ഫൊക്കയുടെ  നാളിതുവരെയുള്ള പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. സെക്രട്ടറി തന്നെ മുൻകൈ എടുത്താണ് ഈ  ഓണാഘോഷം ഇത്ര മനോഹരമായി ഓർഗനൈസ് ചെയ്തത് .  കലാപരിപാടികൾക്കും സെക്രട്ടറി തന്നെയാണ് നേതൃത്വം നൽകിയത് .ഭാരവാഹികളുടെ നീണ്ട പ്രസംഗങ്ങളും മറ്റുള്ളവരുടെ ആശംസകള്‍ ഒഴിവാക്കിയും കലാപരിപാടികള്‍ക്ക് വേദി തുറന്നതും പ്രത്യേകതയായി. മികവുറ്റ കലാപരിപാടികൾ ഓണസദ്യയെക്കാൾ ഇരട്ടി മധുരമായിരുന്നു.

ഓണാഘോഷത്തിന്  തുടക്കംകുറിച്ച് നിലവിളക്ക് കൊളുത്തിയതിലും സംഘടനയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമാക്കുന്നതായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ആദ്യ തിരികൊളുത്തി . അദ്ദേഹം തന്റെ  അദ്ധ്യക്ഷ പ്രസംഗത്തിൽ  ഭിന്നതകള്‍ക്കപ്പുറം സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തുന്നതാണ്  അസോസിയേഷന്റെ ശക്തി എന്നു  ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെയാണ് താൻ മുൻകൈ എടുത്തു  വിഹിടിച്ചു  നിന്നിരുന്നവരുമായി ചർച്ച നടത്തി ഒറ്റ ഫൊക്കനയായി തീർക്കാൻ കഴിഞ്ഞു .   ഫൊക്കാനയിലെ ഭിന്നത അവസാനിച്ചുവെന്നുള്ള   പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  പ്രസ്താവന ഹാരഹോഷത്തോട് ആണ്  സദസ് ഏറ്റെടുത്ത്. മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ , മാധവൻ നായർ , സുധാ കർത്താ എന്നിവരെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു.

ഡോ. ബാബു സ്റ്റീൻ തന്നെ മെഗാ സ്പോൺസർ ആയി നടത്തിയ ഓണാഘോഷം വൻപിച്ച വിജയമാക്കി തീർത്ത ഏവർക്കും  അദ്ദേഹം നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here