
പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പരസ്യമായി വിശേഷിപ്പിച്ചു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. ഇതോടെ മുൻ പ്രസിഡന്റിനെ പിന്തുണക്കുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള റിപ്പബ്ലിക്കൻ ആയി മൈക്ക് ജോൺസൺ മാറി.
“ഞാൻ പ്രസിഡന്റ് ട്രംപിന് ഒപ്പമാണ്, അദ്ദേഹം ഞങ്ങളുടെ നോമിനിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അദ്ദേഹം വിജയിക്കും “ലൂസിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ ജോൺസൺ സിഎൻബിസിയോട് പറഞ്ഞു.
വൈറ്റ് ഹൗസിലേക്കു താൻ ട്രംപിനെ “പൂർണ്ണഹൃദയത്തോടെ” അംഗീകരിച്ചതായി പറഞ്ഞ ജോൺസൺ – “പ്രസിഡന്റ് ട്രംപിന് കോൺഗ്രസിൽ ഉണ്ടായിരുന്ന ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളാണ് താനെന്ന് ” സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. ട്രംപിന് ഒരവസരം കൂടി ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.