rain-kerala.jpg.image.784.410തിരുവനന്തപുരം: കേരളത്തില്‍ ഭൂമികച്ചവടം അതിന്റെ ഏറ്റവും മോശം തോതിലേക്ക്. സംസ്ഥാനത്തിന്റെ പലഭാഗത്തും ഭൂമിയുടെ ന്യായവില ഉയര്‍ത്തിയതിനാല്‍ ഭൂമി വിലയും രജിസ്‌ട്രേഷന്‍ വഴിയുള്ള വഴിയുള്ള സര്‍ക്കാര്‍ വരുമാനവും കൂടുകയും ചെയ്തു. കൊല്ലം , ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വസ്തുവിന് വിലകയറുന്നതായും കണ്ടെത്തിയിട്ടുണ്ട്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 62,977 വിലയാധാരങ്ങളുടെ കുറവുണ്ടായി. പക്ഷേ, സര്‍ക്കാര്‍ വരുമാനം ഇരട്ടിയോളം വര്‍ധിക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണക്കു പ്രകാരം 2015’16ല്‍ 4,166 കോടി രൂപയാണ് സര്‍ക്കാറിന്
കിട്ടിയത്. 2014 ’15 വര്‍ഷത്തിലാകട്ടെ ഇത് 2390.23 കോടി മാത്രമായിരുന്നു. കേരളത്തിലാകമാനം 2014 ’15 സാമ്പത്തിക വര്‍ഷത്തില്‍ 5,24,700 വിലയാധാരങ്ങള്‍ ജിസ്‌ററര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാകട്ടെ അത് 4,61,723 വിലയാധാരങ്ങളായി കുറഞ്ഞു. വിലയാധാരം, ഭാഗപത്രം, മറ്റ് എഗ്രിമെന്റുകള്‍, പണയങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വരുമാനം കിട്ടുന്നതെങ്കിലും സിംഹഭാഗവും വരുന്നത് വസ്തുവില്പനയിലൂടെയാണ്.
വിലയാധാരങ്ങളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വസ്തുവില്പന പ്രകാരം സര്‍ക്കാരറിന് ലഭിക്കുന്ന വരുമാനം വര്‍ധിച്ചതിന് കാരണം ഭൂമിവിലയില്‍ വന്ന മാറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ഭുമിയുടെ ന്യായവില (ഫെയര്‍ വാല്യു) പ്രകാരമാണ് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഈടാക്കുന്നത്. ഓരോ സ്ഥലത്തും ന്യായവില കൂട്ടിയപ്പോള്‍ അവിടത്തെ വസ്തുവിന്റെ വിലയും കൂടി. ന്യായവിലയുടെ മുന്നോ നാലോ ഇരട്ടിയോ അതിലധികമോ വിലയ്ക്കായിരിക്കും യഥാര്‍ത്ഥ ഭൂമി ഇടപാട് നടക്കുക. വിലയാധാരത്തിന് ആറ്ു ശതമാനവും ഭാഗപത്രത്തിന് ഒരു ശതമാനവുമാണ് ഫീസ് ഈടാക്കുന്നത് ന്യായവില കുറച്ച് വച്ചിട്ടുള്ള ഗ്രാമപ്രദേശങ്ങളില്‍ പോലും വസ്തുവിന് വില വര്‍ധിച്ചിട്ടുണ്ട്. അതേസമയം വീടുകളുടെയും വസ്തുക്കളുടെയും മറിച്ചു വില്പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ കുബേര റെയ്ഡുകളും വസ്തുക്കച്ചവടത്തെ സാരമായി ബാധിച്ചു വസ്തുവിന് അഡ്വാന്‍സ് കൊടുക്കുകയും രജിസ്റ്റര്‍ ചെയ്യാതെ മാസങ്ങളോളം നീട്ടുന്നതും ആള്‍ക്കാര്‍ അനുവദിക്കാത്തതുമാണ് ഇത്തരം കച്ചവടങ്ങള്‍ കുറയാന്‍ കാരണമായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. 50,000 രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് ഇടപാട് നടത്തുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് വസ്തുവില്ക്കുന്നതിനെ ബാധിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത് മറികടക്കാന്‍ കൂടുതലും പ്രവാസികളുടെ പേരില്‍ വസ്തു വാങ്ങുകയും വായ്പാ സഹായത്തോടെ വസ്തു വാങ്ങുകയും ചെയ്യുന്നത് വ്യാപകമായി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here