ബാലസോര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചു. അപകടത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ ആന്‍ഗുള, ജഗന്നാഥപുര്‍ എന്നീ വില്ലേജുകളിലായാണ് അപകടം.

ബിസാലപെട്ട ഗ്രാമത്തില്‍ പാടത്ത് പണി ചെയ്തിരുന്നവര്‍ക്കാണ് മിന്നലേറ്റത്. ഇവിടെ നാല് പേര്‍ മരിച്ചിട്ടുണ്ട്. സമീപ ഗ്രാമങ്ങളിലുള്ളവരാണ് അപകടത്തില്‍പെട്ട ബാക്കിയുള്ളവര്‍. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here