
കാലിഫോര്‍ണിയ: നാലുവര്‍ഷം യൂണിവേഴ്‌സല്‍ ടെലിവിഷന്റെ വൈസ് പ്രസിഡന്റായിരുന്ന മുന്‍ മിസ് ഇന്ത്യ യു.എസ്.എ. ബില ബജറിയായെ(Bela Bajaria) പുതിയ പ്രസിഡന്റായി നിയമിച്ചു.
ഇരുപതുവര്‍ഷം മുമ്പുവരെ അമേരിക്കന്‍ ടെലിവിഷന്‍ ഇഡസ്ട്രിയില്‍ അമേരിക്കന്‍സ് ഒഴികെ മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്ന സ്ഥാനത്താണ് നിശ്ചയദാര്‍ഢ്യത്തോടെ കഠിന പരിശ്രമത്തിലേപ്പെട്ട് ബില ബജറിയ ഉന്നത സ്ഥാനം നേടിയെടുത്തത്.
അമേരിക്കന്‍ ടെലിവിഷ വ്യവസായരംഗത്ത് ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് എന്ന ബഹുമതി കൂടി ബജറിയക്ക് സ്വന്തമായി.
ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കള്‍ മക്കളെ എന്‍ജിനീയറോ, ഡോക്ടറൊ ബിരുദം നേടുന്നതിനാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. സാഹസികവും, അസ്ഥിരവുമായ എന്റര്‍ടെയ്ന്‍മെന്റ് ബിസ്സിനസ്സില്‍ വ്യാപൃതരാവുന്നത് ആരേയും അനുവദിച്ചിരുന്നില്ല എന്ന് ബജറിയ പറഞ്ഞു.
1996 സി.ബി.എസില്‍ ഉദ്യോഗം സ്വീകരിച്ചതിനു ശേഷം സ്ഥിരോത്സാഹവും ആത്മാര്‍ത്ഥതയുമാണ് ഉന്നത സ്ഥാന ലബ്ധിക്ക് സഹായിച്ചതെന്നും അവര്‍ ചൂണ്ടികാട്ടി. 2008 ല്‍ എന്‍.ബി.സി. യൂണിവേഴ്‌സല്‍, യൂണിവേഴ്‌സല്‍ ടെലിവിഷന്‍ പുനഃസ്ഥാപനത്തില്‍ മുഖ്യപങ്കുവഹിച്ചു. ബജറിയായുടെ നേതൃത്വത്തില്‍ വിവധ ഷോകള്‍ നിര്‍മ്മിച്ചു മറ്റു നെറ്റ് വര്‍ക്കുകള്‍ക്കു വിതരണം ചെയ്യുന്ന സ്ഥിതിയിലേക്ക് യൂണിവേഴ്‌സല്‍ ടെലിവിഷന്‍ വളര്‍ന്നു. ബില ബജറിയായുടെ നിയമനം. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയിലും ഇന്ത്യന്‍ അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിച്ചു വരുന്നുവെന്നതിന്റെ തെളിവാണ്.