തൃശൂർ∙ ട്രെയിനിൽനിന്നു വീണ് പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആര്യ കെ. സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബോർഡ്. കുട്ടിക്ക് ന്യുമോണിയ ബാധയുണ്ട്, തലയ്ക്കേറ്റ പരുക്ക് ഗുരുതരമാണ്. മരുന്നുകളോട് ഭാഗികമായി മാത്രമേ പ്രതികരിക്കുന്നുള്ളു. വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. രക്തസമ്മർദം സാധാരണ നിലയിലെത്തിക്കാൻ ശ്രമം നടത്തുകയാണ്. പുറത്തുനിന്ന് വിദഗ്ധ ചികിൽസ ലഭ്യമാക്കേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ സംഘം പറഞ്ഞു.

അടുത്ത 24 മണിക്കൂർ നിർണായകമാണ്. കഴിഞ്ഞ ദിവസം ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ വീണ്ടും നില വഷളാവുകയായിരുന്നു. മെഡിക്കൽ ബോർഡ് നാളെ വീണ്ടും യോഗം ചേരും. തലച്ചോറിന്റെ നില വളരെ ഗുരുതരമാണ്. പ്രവർത്തനക്ഷമമല്ല. എന്നിരുന്നാലും പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ല. കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിൽ തന്നെയാണ് മെഡിക്കൽ സംഘമെന്നും ഡോക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here