തിരുവനന്തപുരം∙ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതായി സർക്കാർ നിയമസഭയിൽ അറിയിച്ചു. പാൽ, പച്ചക്കറി വിലയിൽ അൻപതു ശതമാനത്തിലേറെ വർധനയുണ്ടായി. കഴിഞ്ഞ നാലു വർഷത്തെ കണക്കാണ് സർക്കാർ സഭയിൽ വെളിപ്പെടുത്തിയത്.

പലവഞ്ജന, പച്ചക്കറി വിലയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചെമ്പ അരിക്ക് 32 ശതമാനവും മട്ട അരിക്ക് 21 ശതമാനവുമാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. വെളിച്ചെണ്ണ വില 51 ശതമാനം വർധിച്ചു. സവാള വില 89 ശതമാനമാണ് കൂടിയിരിക്കുന്നത്. അരിയുടെ വില ഇരുപതു ശതമാനത്തിലധികവും ഹോട്ടൽ ഭക്ഷണത്തിന് 65 ശതമാനത്തോളവും വില വർധിച്ചു. മന്ത്രി അനൂപ് ജേക്കബാണ് രേഖാമൂലം ഇക്കാര്യം സഭയിൽ അറിയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here