കൊളംബസ്: 37മത് നോർത്തമേരിക്കൻ മലയാളി പെന്തെക്കൊസ്തു കോൺഫറൻസ് ഫ്ലോറിഡായിലെ മിയാമിൽ വെച്ച് നടക്കും. പാസ്റ്റർ കെ.സി.ജോൺ (ഫ്ലോറിഡാ) നാഷണൽ കൺവീനറായി കൊളംബസിൽ നടന്ന 35മത് പിസിനാക്ക് ജനറൽ ബോഡിയിൽവെച്ച് തെരെഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കുവാൻ നാഷണൽ കൺവീനറിൻറെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. മിയാമി പട്ടണം അവധിക്കാലം ചെലവഴിക്കുവാൻ ഏറെ പ്രശസ്തിയാർജിച്ച പട്ടണമാണ്.

നാഷണൽ കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ജോൺ സൌത്ത് ഫ്ലോറിഡാ ഐപിസി ചർച്ചിൻറെ സീനിയർ ശുശ്രൂഷകൻമാരിലൊരാളാണ്. ദീർഘ 48 വർഷങ്ങളായി  ഐപിസി സഭാപാസ്റ്ററായി ശൂശ്രൂഷചെയ്യുന്ന അദ്ദേഹം അമേരിക്കൻ പെന്തെക്കൊസ്തു മലയാളികളുടെയിടയിൽ സുപരിചിതനാണ്. പ്രസംഗകൻ, സംഘാടകൻ, ജീവകാരുണ്യപ്രവര്‍ത്തകൻ എന്നീനിലകളിൽ  അറിയപ്പെടുന്ന അദ്ദേഹം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഐപിസി പ്രവർത്തനങ്ങളെ തന്നാൽകഴിയുംവിധം സാമ്പത്തികമായി സഹായിച്ചുവരുന്നു. സുവിശേഷപ്രവർത്തനങ്ങൾക്കായി കന്യാകുമാരിലേക്ക് പോയ കങ്ങഴ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മകനായി 1948-ൽ കെ.സി. ജോൺ  ജനിച്ചു. മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പഠനാനന്തരം കുമ്പനാട് ഹെബ്രോനിലെ ബൈബിൾ കോളേജിൽ ദൈവവചനപഠനം നടത്തി. 1975­ൽ മദ്രാസ് പട്ടാഭിരാം സഭയിൽ ശുശ്രൂഷിച്ചു. മദ്രാസ് ഐപിസി സഭകളുടെ ആദ്യ കോർഡിനേറ്ററായി പ്രവർത്തിച്ചു. പാസ്റ്റർ കെ.ഇ.എബ്രഹാം സാറിനോടൊപ്പം സഹായിയായി ദീര്‍ഘവര്‍ഷങ്ങൾ പ്രവര്‍ത്തിച്ച അദ്ദേഹം വിവിധ സഭകളുടെ പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982 ൽ ഐപിസി കേരളാ സ്‌റ്റേറ്റ് കൌണ്‍സിൽ അംഗമായിരുന്നു. 1983ൽ സഭാപാസ്റ്ററായി അമേരിക്കയിലെത്തി. ഐപിസി നോര്‍ത്ത് അമേരിക്കൻ സൌത്ത് റീജിയൺ മുൻ പ്രസിഡണ്ടും ഇപ്പോൾ ഐപിസി ജനറൽ കൌണ്‍സിൽ അംഗവുമാണ്.ഭാര്യ: സാറാമ്മ ജോൺ മക്കൾ: ഗ്രെയ്‌സ്, ആനി, ലിസാ.

36 – മത് പിസിനാക് ബോസ്റ്റണിൽ 2018 ജൂലൈ 5 മുതൽ 8 വരെ നടക്കും. 2018 ലെ ഭാരവാഹികളായി പാസ്റ്റർ ബഥേൽ ഇടിക്കുള (നാഷണൽ കൺവീനർ), വെസ്‌ലി പി മാത്യു (നാഷണൽ സെക്രട്ടറി), ബേബികുട്ടി ജോർജ്‌ (നാഷണൽ ട്രേഷറർ), ഷോണി തോമസ് (യൂത്ത് കോർഡിനേറ്റർ), നിബു വെള്ളവന്താനം (മീഡിയ കൺവീനർ ) എന്നിവർ ചുമതലയേറ്റു.

KC JOHN

LEAVE A REPLY

Please enter your comment!
Please enter your name here