ന്യൂയോര്‍ക്ക്: ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ഫ്‌ളവേഴ്‌സ് ടിവിയും ചേര്‍ന്നൊരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയില്‍ വച്ചു ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ജൂലൈ 22-ന് ന്യൂയോര്‍ക്കിലെ ലീമന്‍ സെന്ററിലും, ജൂലൈ 23-ന് ഷിക്കാഗോയിലെ കോപ്പര്‍നിക്കസ് സെന്ററിലുമാണ് ഉദ്ഘാടന ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.

ഫ്‌ളവേഴ്‌സ് ടി.വി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍നായര്‍ക്കൊപ്പം മലയാളികളുടെ പ്രിയങ്കരരായ ഒരുകൂട്ടം കലാകാരന്മാരുടെ സാന്നിധ്യത്തിലാണ് ഫ്‌ളവേഴ്‌സ് യു.എസ്.എ അമേരിക്കന്‍ മലയാളികള്‍ക്കായി മിഴിതുറക്കുന്നതെന്ന് ഫ്‌ളവേഴ്‌സ് യു.എസ്.എ സി.ഇ.ഒ ബിജു സക്കറിയ പറഞ്ഞു. വളരെ ചുരുങ്ങിയ കാലങ്ങള്‍കൊണ്ടുതന്നെ ലോക മലയാളികള്‍ക്ക് പ്രിയപ്പെട്ട ചാനലായി മാറിയ ഫ്‌ളവേഴ്‌സ് ടി.വിക്ക് നേതൃത്വം നല്‍കുന്നത് ഡയറക്‌ടേഴ്‌സായ ജോണ്‍ പി. സറോ, ഇമ്മാനുവേല്‍ സറോ, ഡോ. ജോ ജോര്‍ജ്, സിജോ വടക്കന്‍, നെറിന്‍ സറോ, ടി.സി ചാക്കോ എന്നിവരാണ്.

ഒപ്പം നോര്‍ത്ത് അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് ഹെഡ് ആയി ആനി ലിബുവും, റീജണല്‍ മാനേജര്‍മാരായി രാജന്‍ ചീരന്‍ (ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി), ജീമോന്‍ ജോര്‍ജ് (പെന്‍സില്‍വാനിയ), ജോര്‍ജ് പോള്‍ (ഹൂസ്റ്റണ്‍), വിത്സന്‍ തരകന്‍ (ഡാളസ്), ജോയ് കുറ്റിയനി (മിയാമി), സജി കരിമ്പന്നൂര്‍ (റ്റാമ്പാ), നന്ദകുമാര്‍ ചക്കിങ്ങല്‍ (ഓര്‍ലാന്റോ), റെജി ചെറിയാന്‍ (അറ്റ്‌ലാന്റാ), മാത്യു തോമസ് (ഒഹായോ) എന്നിവരും ചുമതല വഹിക്കുന്നു.

ദേശീയതലത്തില്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയ്ക്ക് സാങ്കേതികവിദഗ്ധരായി പ്രവര്‍ത്തിക്കുന്നത് സോജി കറുകയില്‍, മഹേഷ് കുമാര്‍, ജില്ലി. വി. സാമുവേല്‍, രേണു പിള്ളൈ, ഡാനിയേല്‍ വര്‍ഗീസ്, എബി ആനന്ദ്, രവികുമാര്‍ എടത്വ, ജിനോ ജേക്കബ്, റോജിഷ് സാമുവേല്‍, റഈസ് ഉഴുന്നന്‍ എന്നിവരാണ്.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരായും പബ്ലിക് റിലേഷന്‍സ് ആയും സ്ഥാനമേറ്റിരിക്കുന്നത് സുനില്‍ ചാക്കോ, ജെംസണ്‍ കുര്യാക്കോസ്, ബ്ലെസന്‍, ജോസ് മണക്കാട്ട്, ബിന്‍ഡാ ചെറിയാന്‍, റിന്‍ഡ റോണി, രജന രാധാകൃഷ്ണന്‍, പ്രവീണ മേനോന്‍, ഷൈനി ലെജി, റീബി സക്കറിയ, ശോഭ ജിബി, മഞ്ജു സുനില്‍, ലക്ഷ്മി പീറ്റര്‍, റീബി ഷാജി, പ്രീതി ചിറ്റടിമേല്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ്.

വരുംനാളുകളില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രധാന്യം നല്‍കിക്കൊണ്ടുള്ള വിവിധ പരിപാടികളുടെ പണിപ്പുരയിലാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ടീം അംഗങ്ങള്‍.

flowerstv_pic

LEAVE A REPLY

Please enter your comment!
Please enter your name here