1968- ല്‍    അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളി കളില്‍  ഒരാളായിരുന്ന  കല്ലൂപ്പാറ  മാരേട്ട്  മാരുമണ്ണിൽ  പരേതനായ  ഡോ. നൈനാൻ ഓ. മാരേട്ട്,  (കൊച്ചുമ്മച്ചൻ)ൻറെ  മകന്‍  രാജന്‍ മാരേട്ട്  67- നിര്യാതനായി  സംസ്കാരം പിന്നീട്    നടത്തപെടും. 

 ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം  1971-ല്‍  അമേരിക്ക യില്‍    എത്തിയ   ഇദ്ദേഹം കോളേജു  വിദ്യാഭ്യാസത്തേ   തുടര്‍ന്ന്  MTA യില്‍ ജോലി ആരംഭിച്ചു. 

പിന്നീട്  സൂപ്പര്‍വൈസര്‍ ആയി 2013- ല്‍ വിരമിച്ചു,  തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ച്‌ വരവേ  സ്ട്രോക്കിനെ തുടര്‍ന്ന്  ICU വില്‍ പ്രവേശിപ്പിച്ച  ഇദ്ദേഹ ത്തിനു അന്ത്യം സംഭവിക്കുകയായിരുന്നു

സാമൂഹ്യ സേവനങ്ങളില്‍  അഗ്രഗണ്യനായിരുന്ന ഇദ്ദേഹം  ധാരാളം മലയാളികളെ എയര്‍പോര്‍ട്ടില്‍  നിന്നും അവരുടെ വാസ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതുപോലെ  ആദ്യകാലങ്ങളില്‍ പള്ളിയില്ലാതിരുന്നപ്പോള്‍  വീടുകളില്‍  കുര്‍ബാന നടത്തുന്നതിന്  അച്ചന്മാരെ ധാരാളം സഹായിച്ചിട്ടുണ്ട്.  കൂടാതെ അശ്വമേധം  മാഗസിന്റെ  മാനേജിംഗ്‌  ഡയറക്ടര്‍ കൂടി ആയിരുന്നു ഇദ്ദേഹം 

ഭാര്യ  ലീലാമാരേട്ട് (ഇന്ത്യൻ  നാഷണൽ ഓവർസീസ്  കോൺഗ്രസ്  പ്രസിഡന്റ്,  ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ    എട്ടു പറയില്‍  കുടുംബാംഗം  ആണ് .

മാതാവ് പരേതയായ  മേരികുട്ടി   ഇരവിപേരൂർ  ശങ്കരമംഗലം  താന്നിക്കൽ വീട്ടിൽ  കുടുംബാംഗം  ആണ്   

രാജീവ്  മാരേട്ട്,  ഡോ. രഞ്ജനി  മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്,  സേവ്യർ എബ്രഹാം,  ലൂക്കാസ്  എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്. 

സുശീല  (മൂവാറ്റുപുഴ) ,   ജെയിംസ്  (ന്യൂ യോർക്ക്)  , ജീന (കൊളറാഡോ)   എന്നിവർ  സഹോദരങ്ങളും ആണ്

കൂടുതൽ  വിവരങ്ങൾക്ക്  രാജീവ്  മാരേട്ട് : 917 705 0410

വാർത്ത :ഫിലിപ്പ് മാരേട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here