വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക്  ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി വീണ്ടും     തിരഞ്ഞെടുക്കപ്പെട്ടു

രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച്‌ ജയിച്ചിരുന്നു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി പ്രതിനിധി പ്രസ്റ്റണ്‍ നെല്‍സണെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

71 ശതമാനം വോട്ടുകള്‍ കൃഷ്ണമൂര്‍ത്തി നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. തമിഴ്‌നാട്ടുകാരാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. ദില്ലിയിലാണ് ജനനം. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here