വാഷിങ്ടണ്‍: അമേരിക്കന്‍ കോൺഗ്രസ് പ്രതിനിധി സഭയിലേക്ക്  ഇന്ത്യന്‍ വംശജയായ  പ്രമീള ജയപാലിനു വീണ്ടും തിളക്കമാർന്ന വിജയം. 

വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച  പ്രമീള ജയപാല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്രെയ്ഗ് കെല്ലറിനെതിരെ 70 ശതമാനം വോട്ട് നേടിയാണ്  പ്രമീള ജയപാല്‍ നേടി മിന്നുന്ന വിജയം നേടിയത്. ഇത്  മൂന്നാം തവണയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് ഇവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ചെന്നൈയിൽ കുടുംബവേരുള്ള 55 കാരിയായ  പ്രമീള അമേരിക്കൻ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള വനിതയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here