പി.പി. ചെറിയാൻ    
 


ഡാളസ് : – യു.എസ്. സെനറ്റിലേക്ക് ടെക്സസ്സിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ സ്ഥാനാർത്ഥി ജോൺ കോർണിൻ  ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി എം.ജെ ഹേഗനെ പരാജയപ്പെടുത്തി.

ജോൺ കോർണിൻ  പോൾ ചെയ്ത വോട്ടുകളിൽ 5444132 (53.6 %) നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി എം.ജെ. ഹെഗർ 4457799(43.9%) വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഇതോടെ ടെക്സ്സസിൽ നിന്നുള്ള രണ്ട് സെനറ്റ് സീറ്റുകളും റിപ്പബ്ളിക്കൻ പാർട്ടി കരസ്ഥമാക്കി. ടെഡ് ക്രൂസ്സാണ് നിലവിലുള്ള മറ്റൊരു  സെനറ്റർ .

ഡമോക്രാറ്റുകൾ അട്ടിമറി പ്രതീക്ഷിച്ച സെനറ്റ് സീറ്റ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. രാജ്യം മുഴുവൻ ഉറ്റു നോക്കിയ മൽസരമായിരുന്നു ടെക്സ്സസിലേത്.

ട്രമ്പിന് പല സംസ്ഥാനങ്ങളിലും കാലിടറിയപ്പോൾ ടെക്സസ്സ് വീണ്ടും റിപ്പബ്ളിക്കൻ പാർട്ടിയുടെ പിന്നിൽ ഉറച്ചു നിന്നു. 79% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ട്രമ്പിന് 52.2 % വോട്ടുകൾ ലഭിച്ചപ്പോൾ ബൈഡന് 46.5 % വോട്ടുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
 ട്രംപാണോ ബൈഡനാണോ പ്രസിഡന്റാക്കുക എന്നറിയണമെങ്കിൽ ബുധനാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here